വാട്‌സാപ്പിന്റെ പ്രധാന സവിശേഷതയിലൊന്നായ സ്റ്റാറ്റസ് ഫീച്ചറില്‍ പുതിയ അപ്ഡേറ്റ്.വൈകാതെ വോയിസ് നോട്ടുകൾ വാട്ട്സാപ്പ് സ്റ്റാറ്റസാക്കാൻ കഴിയുമെന്നത് തന്നെയാണ് പുതിയ അപ്ഡേഷൻ. നിലവിൽ ചിത്രങ്ങളും ടെക്സ്റ്റും വീഡിയോകളും മാത്രമേ സ്റ്റാറ്റസാക്കാൻ കഴിയൂ. ഈ ഫീച്ചറിനായി നിരവധി യൂസേഴ്‌സ് കാത്തിരിക്കുകയാണ്.30 സെക്കൻഡ് ദൈർഘ്യമുള്ള വോയിസ് നോട്ടുകളാണ് വാട്ട്സാപ്പ് സ്റ്റാറ്റസാക്കി മാറ്റാൻ കഴിയുക. മറ്റ് സ്റ്റാറ്റസുകളെ പോലെ തന്നെ ഇതും ആരൊക്കെ കാണണമെന്ന് ഉപയോക്താവിന് തീരുമാനിക്കാം. എൻഡ് ടു എൻഡ് എൻക്രിപ്ഷൻ വഴി ഇവ സുരക്ഷിതമായിരിക്കും.ചില ഐ.ഒ.എസ്. ഉപയോക്താക്കള്‍ പരീക്ഷണാര്‍ഥത്തില്‍ ഈ ഫീച്ചര്‍ ഉപയോഗിച്ച് വരികയാണ്. എല്ലാവരിലേക്കുമായി ഈ ഫീച്ചര്‍ എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് വാട്‌സാപ്പ്. പുതിയ ഫീച്ചര്‍ എപ്പോൾ നിലവിൽ വരുമെന്ന് വാട്‌സാപ്പ് വ്യക്തമാക്കിയിട്ടില്ല.
Home Tech