വിഴിഞ്ഞം സംഘർഷം കേരളത്തിലെ ക്രമസമാധാന നിലയുടെ സമ്പൂര്‍ണ്ണ തകര്‍ച്ചയാണ് കാണിക്കുന്നതെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍.കലാപസമാനമായ അന്തരീക്ഷമാണ് ഉണ്ടായത്. ആഭ്യന്തരവകുപ്പിന് നാഥനില്ലത്ത സ്ഥിതിയാണുള്ളതെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി. വിഴിഞ്ഞം സംഘര്‍ഷം ആഭ്യന്തരവകുപ്പിന്റെ പരാജയമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനും ആരോപിച്ചിരുന്നു.’ഇന്നലെയും മിനിഞ്ഞാന്നുമായി തിരുവനന്തപുരത്ത് നടന്ന സംഭവങ്ങള്‍ കേരളത്തിലെ ക്രമസമാധാന നിലയുടെ സമ്പൂര്‍ണ്ണ തകര്‍ച്ചയാണ് കാണിക്കുന്നത്. ക്രമസമാധാനം പാലിക്കുന്നതില്‍ പിണറായി സര്‍ക്കാര്‍ സമ്പൂര്‍ണ്ണമായി പരാജയപ്പെട്ടു. ജനങ്ങള്‍ സാമുദായികമായി ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയെന്നാണ് സര്‍ക്കാരിലെ ഒരു മന്ത്രി തന്നെ സൂചിപ്പിച്ചത്. ജനങ്ങള്‍ പോലീസ് സ്‌റ്റേഷന്‍ അക്രമിക്കുക. കലാപ സമാനമായ സാഹചര്യമാണ് ഉണ്ടായത്. അത്രയും ഗുരുതരമായ ഒരു സാഹചര്യമുണ്ടായിട്ടും കളക്ടര്‍ തലത്തിലുള്ള ഇടപെടല്‍ മാത്രമാണുണ്ടായത്. എവിടെപ്പോയി ഇരട്ടച്ചങ്കുള്ള മുഖ്യമന്ത്രി’ കേന്ദ്ര മന്ത്രി പറഞ്ഞു.വിഴിഞ്ഞം സംഘര്‍ഷ സമയത്തു സംസ്ഥാന സര്‍ക്കാര്‍ മാളത്തില്‍ ഒളിച്ചു. ജില്ലയിലെ മന്ത്രിമാരും മുഖ്യമന്ത്രിയും എവിടെയാണ്? സര്‍വകക്ഷിയോഗം കലക്ടര്‍ തലത്തില്‍ മാത്രമാണെന്നും മുരളീധരന്‍ പറഞ്ഞു. മുഖ്യമന്ത്രിയല്ലേ സര്‍വകക്ഷിയോഗം വിളിക്കേണ്ടിയിരുന്നത്. സര്‍ക്കാര്‍ മാളത്തില്‍ ഒളിക്കുകയാണ്. ഊരിപിടിച്ച വാളിനിടയിലൂടെ നടന്ന ആളാണെന്നാണ് മുഖ്യമന്ത്രിയെ കുറിച്ച് പറയുന്നത്. എന്നാല്‍ ഇതുപോലുള്ള സാഹചര്യം വരുമ്പോള്‍ അതെന്താണ് അദ്ദേഹം വ്യക്തമാക്കാത്തതെന്നും മുരളീധരൻ ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *