കൊച്ചി: തിയേറ്റർ ഉടമകൾക്കെതിരേ രൂക്ഷ വിമർശനവുമായി സംവിധായകൻ അൽഫോൺസ് പുത്രൻ. തിയേറ്റർ ഉടമകൾ കാരണം ഇവിടെ ഒരുപാട് എഴുത്തുകാരുടെ കണ്ണുനീർ വീണിട്ടുണ്ട്. താനതിൽ ഒരാളാണെന്നാണ് അൽഫോൺസ് പുത്രൻ പറയുന്നത്. സംവിധായകൻ കാർത്തിക് സുബ്ബുരാജ്, നടൻ ബോബി സിൻഹ തുടങ്ങിയവർക്കൊപ്പം ഇൻസ്റ്റാഗ്രാമിൽ അൽഫോൺസ് പുത്രൻ ഒരു ചിത്രം പങ്കുവച്ചിരുന്നു. തുടർന്ന് അദ്ദേഹത്തോട് ചോദ്യവുമായി പലരും കമന്റുകൾ ചെയ്തിരുന്നു. ഇനി തിയേറ്റർ സിനിമകൾ ചെയ്യില്ലേ എന്നായിരുന്നു ഒരാൾ ചോദിച്ചത്. അതിന് രൂക്ഷമായ ഭാഷയിലായിരുന്നു സംവിധായകന്റെ പ്രതികരണം. തന്റെ ആരോഗ്യം ക്ഷയിക്കാൻ കാരണം തിയേറ്റർ ഉടമകളാണെന്ന് അൽഫോൺസ് പുത്രൻ ആരോപിച്ചു. തിയേറ്ററിൽ വേണോ വേണ്ടേ എന്ന് മാത്രം ഞാൻ തീരുമാനിച്ചിട്ടില്ല. തിയേറ്റർ ഓപ്പൺ ചെയ്ത് റിവ്യൂ ചെയ്യാൻ സഹായം ചെയ്ത് കൊടുത്തത് തിയേറ്റർ ഉടമകൾ തന്നെയല്ലേ? അവർക്കു വേണ്ടി ഞാൻ എന്തിനാ കഷ്ടപ്പെടുന്നേ? ഏതെങ്കിലും തിയേറ്ററുകാരൻ എന്റെ സിനിമ പ്രമോട്ട് ചെയ്തോ? അവർ പറയുന്ന ഡേറ്റിൽ വേണം പടം റിലീസ് ചെയ്യാൻ. ഒരു എഴുത്തുകാരൻ എന്ന് പറയുന്നത് ആയിരം മടങ്ങു വലുതാണ്. സംവിധായകൻ എന്ന നിലയിലാണ് നിങ്ങൾ എന്നെ മനസ്സിലാക്കുന്നത് എന്നായിരുന്നു പ്രതികരണം. ഞാനൊഴുക്കിയ കണ്ണീരിന് അർഹമായ നഷ്ടപരിഹാരം ലഭിക്കണം. അതുപോലെ മറ്റു എഴുത്തുകാരുടെയും. അതിന് ശേഷം അൽഫോൺസ് പുത്രൻ ആലോചിക്കും. ആ വിഡ്ഢികൾ നശിപ്പിച്ച എന്റെ ആരോഗ്യപ്രശനങ്ങൾ എനിക്ക് പരിഹരിക്കേണ്ടതുണ്ട് എന്നും അൽഫോൺസ് പുത്രൻ പറഞ്ഞു. കുറച്ചുനാളുകൾക്ക് മുൻപാണ് സിനിമാ കരിയർ അവസാനിപ്പിക്കുന്നുവെന്ന് അൽഫോൻസ് പുത്രൻ പ്രഖ്യാപിച്ചത്. തനിക്ക് ഓട്ടിസം സ്‌പെക്ട്രം ഡിസോർഡർ എന്ന രോഗമാണെന്ന് താൻ സ്വയം കണ്ടെത്തിയെന്നും ആർക്കും ഒരു ഭാരമാകാൻ ഉദ്ദേശിക്കുന്നില്ലെന്നും ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിൽ അൽഫോൺസ് പറഞ്ഞു.
Related Posts
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായിമാറുമെന്ന്
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായി മാറുമെന്നു കാലാവസ്ഥാ മുന്നറിയിപ്പ്. ഡിസംബർ
November 30, 2020
എംകെ രാഘവൻ എം പി യ്ക്ക് കോവിഡ്
എം കെ രാഘവൻ എം പി ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഫേസ്ബുക്കിലൂടെ അദ്ദേഹം തന്നെയാണ്
November 30, 2020
എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. വലിയ
November 30, 2020
ഒ രാജഗോപാലിനെ കമന്റ് ബോക്സിൽ ട്രോളി സന്ദീപാനന്ദഗിരി;
ഒ രാജഗോപാലിനെ ട്രോളി സന്ദീപാനന്ദഗിരി.സംസ്ഥാന സര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കൊണ്ടുവന്ന പ്രമേയത്തെ നിയമസഭയില്‍ എതിർക്കാതിരുന്ന
December 31, 2020
കോവിഡ് വാക്സിൻ വിതരണത്തിനായി കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം സംസ്ഥാനം
കേരളത്തിൽ കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം കൊവിഡ് വാക്സിൻ സംഭരത്തിനുള്ള എല്ലാം സജ്ജം.വിതരണ ശൃഖംലകൾ അടക്കം
December 31, 2020
