കൊല്ലം: കൊല്ലം ഓയൂരിൽ നിന്ന് കണാതായ ആറ് വയസ്സുകാരി അബി​ഗേൽ സാറാ റെജിയെ കണ്ടെത്തി. മൈതാനത്തിന് അടുത്ത് ഭക്ഷണം കഴിക്കാൻ എത്തിയവരാണ് കുട്ടിയെ തിരിച്ചറിഞ്ഞത്. കുട്ടിയെ പോലീസ് ഏറ്റെടുത്തു. കൊല്ലം ഈസ്റ്റ് പോലീസാണ് കുട്ടിയെ ഏറ്റെടുത്തത്. കാണാതായി ഇരുപതാം മണിക്കൂറിലാണ് കുട്ടിയെ കണ്ടെത്തിയത്. . തട്ടിക്കൊണ്ടുപോയവർ ഉപേക്ഷിച്ചതാണെന്നാണ് പോലീസിന്റെ നി​ഗമനം. ഓട്ടുമല കാറ്റാടി റജിഭവനിൽ റജി ജോണിന്റെയും സിജി റജിയുടെയും മകൾ അബിഗേൽ സാറാ റജിയെയാണ് തിങ്കളാഴ്ച വൈകീട്ട് 4.20-ന് വീടിനു സമീപത്തുനിന്നു തട്ടിക്കൊണ്ടുപോയത്. ഒപ്പമുണ്ടായിരുന്ന സഹോദരൻ ജോനാഥനെ(9)യും പിടിച്ചുകൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും ചെറുത്തതിനാൽ വണ്ടിയിൽനിന്നു പുറത്തേക്കു തള്ളിയിട്ടു. കാലുകൾ റോഡിലുരഞ്ഞ് ജോനാഥന് പരിക്കുപറ്റി. രാത്രിയോടെ അഞ്ചുലക്ഷം രൂപ മോചനദ്രവ്യമാവശ്യപ്പെട്ട് അമ്മയുടെ ഫോണിലേക്ക് വിളി വന്നു. തുടർന്ന് അച്ഛനോട് സംസാരിച്ചപ്പോൾ 10 ലക്ഷം രൂപയും ആവശ്യപ്പെടുകയായിരുന്നു.പ്രതികളെ കുറിച്ച് അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *