ചെറുവളത്തൂർ എസ് വളവിൽ കൃഷി ചെയ്തിരുന്ന 350 ഓളം വാഴകൾ വെട്ടിനശിപ്പിച്ചു. സംഭവത്തിൽ ഇരുപത്തിയെട്ടുവയസ്സുകാരൻ സുബിൻ ദാസ് എന്നയാൾ പിടിയിൽ. കുലത്തിങ്കൽ വിനോദ് കുമാർ എന്നയാളുടെ വാഴക്കൃഷിക്കാണ് നാശം സംഭവിച്ചത്. പിന്നിലെ കാരണം വെക്തമല്ലെന്നാണ് പ്രാഥമിക അന്വേഷണം. കഴിഞ്ഞ ദിവസം രാത്രിയിൽ ആയിരുന്നു സംഭവം ഉണ്ടായത്. കർഷക സംഘം സ്ഥലം സന്ദർശിക്കുകയുണ്ടായി. കുന്ദമംഗലം പോലീസ് കേസെടുത്തു അന്വേഷണം നടന്നു വരികയായിരുന്നു. ആദ്യം സാമൂഹ്യ വിരുദ്ധർ ആരെങ്കിലും ആയിരിക്കും കുറ്റം ചെയ്തതെന്നായിരുന്നു ആദ്യത്തെ നിരീക്ഷണം.പോലീസിന്റെ ഭാഗത്തു നിന്നുള്ള ശക്തമായ അനേഷണമാണ് പ്രതിയിലേക്ക് പെട്ടന്ന് എത്താൻ കാരണം. വിനോദ് കുമാർ ഒരു മികച്ച കർഷകൻ ആണ്. പെരുവയൽ പഞ്ചായത്തിലെ കർഷകനായ ഇയാൾ കൃഷി ചെയ്യുന്നത് കുന്ദമംഗലം പഞ്ചായത്തിൽ ആണ്. അതിനാൽ തന്നെ ഇരു പഞ്ചായത്തിലേയും ഭരണാധികാരികൾ സംഭവ സ്ഥലം സന്ദർശിച്ചിരുന്നു. ഇത്തരം സംഭവങ്ങൾ നടക്കുന്നതിൽ നാട്ടുകാർ വളരെ ഭീതിയിൽ ആയിരുന്നു.
Related Posts
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായിമാറുമെന്ന്
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായി മാറുമെന്നു കാലാവസ്ഥാ മുന്നറിയിപ്പ്. ഡിസംബർ
November 30, 2020
എംകെ രാഘവൻ എം പി യ്ക്ക് കോവിഡ്
എം കെ രാഘവൻ എം പി ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഫേസ്ബുക്കിലൂടെ അദ്ദേഹം തന്നെയാണ്
November 30, 2020
എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. വലിയ
November 30, 2020
ഒ രാജഗോപാലിനെ കമന്റ് ബോക്സിൽ ട്രോളി സന്ദീപാനന്ദഗിരി;
ഒ രാജഗോപാലിനെ ട്രോളി സന്ദീപാനന്ദഗിരി.സംസ്ഥാന സര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കൊണ്ടുവന്ന പ്രമേയത്തെ നിയമസഭയില്‍ എതിർക്കാതിരുന്ന
December 31, 2020
കോവിഡ് വാക്സിൻ വിതരണത്തിനായി കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം സംസ്ഥാനം
കേരളത്തിൽ കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം കൊവിഡ് വാക്സിൻ സംഭരത്തിനുള്ള എല്ലാം സജ്ജം.വിതരണ ശൃഖംലകൾ അടക്കം
December 31, 2020
