കോഴിക്കോട്: കൊടുവള്ളിയില്‍ കത്തികാട്ടി ഭീഷണിപ്പെടുത്തി സ്വര്‍ണം കവര്‍ന്നതായി പരാതി. സ്വര്‍ണ വ്യാപാരിയായ മുത്തമ്പലം സ്വദേശി ബൈജുവില്‍ നിന്ന് രണ്ട് കിലോഗ്രാം സ്വര്‍ണം കവര്‍ന്നതായാണ് പരാതി. രാത്രി പതിനൊന്ന് മണിയോടെ കൊടുവള്ളി – ഓമശ്ശേരി റോഡില്‍ ഒതയോത്ത് മുത്തമ്പലത്ത് വെച്ചായിരുന്നു സംഭവമെന്ന് ബൈജു പറയുന്നു.

രാത്രി കടയടച്ച ശേഷം സ്വര്‍ണവുമായി സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോവുകയായിരുന്ന തന്നെ കാറിലെത്തിയ സംഘം വഴിയില്‍ തടഞ്ഞ് കത്തി കാട്ടി ഭീഷണിപ്പെടുത്തിയെന്നാണ് ബൈജുവിന്റെ പരാതി. കൈയിലുണ്ടായിരുന്ന രണ്ട് കിലോയോളം സ്വര്‍ണം ഇവര്‍ കൊണ്ടുപോയെന്നും ബൈജു പറയുന്നു. സ്വര്‍ണപ്പണി കൂടി ചെയ്യുന്ന ആളായതിനാല്‍ മറ്റ് പലരുടെയും സ്വര്‍ണം കൂടി തന്റെ പക്കലുണ്ടായിരുന്നെന്നും ബൈജു പറഞ്ഞു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *