കളമശേരിയിലെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകാരിയായ ജെയ്‌സി എബ്രഹാമിന്റെ കൊലപാതകത്തില്‍ പൊലീസ് പ്രതി ഗിരീഷ് ബാബുവുമായി തെളിവെടുപ്പ് നടത്തി. സ്‌കൂബ ഡൈവേഴ്‌സിന്റെ സഹായത്തോടെ പുഴയില്‍ നടത്തിയ പരിശോധനയില്‍ രണ്ടു മൊബൈല്‍ ഫോണുകള്‍ കണ്ടെത്തി. ഈ രണ്ട് ഫോണുകളും ജെയ്‌സി എബ്രഹാമിന്റെ ഫ്‌ലാറ്റില്‍ നിന്നും കവര്‍ന്നതാണെന്ന് പ്രതി സമ്മതിച്ചിച്ചിട്ടുണ്ട്.

നവംബര്‍ 17ന് രാത്രിയാണ് ജെയ്‌സിയെ കൂനംതൈ അമ്പലം റോഡിനു സമീപത്തെ അപ്പാര്‍ട്ടുമെന്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. മകളുടെ ഫോണ്‍ കോളിന് പിന്നാലെ സ്ഥലത്തെത്തിയ പൊലീസ് വാതില്‍ ചവിട്ടി പൊളിച്ചാണ് ഫ്‌ലാറ്റിന്റെ അകത്ത് കയറിയത്. പിന്നീട് നടത്തിയ പരിശോധനയില്‍ ശുചിമുറിയില്‍ മുഖം വികൃതമാക്കിയ തരത്തില്‍ ജെയ്‌സിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

ജെയ്‌സിയുടെ പോസ്റ്റ്മോര്‍ട്ടത്തില്‍ തലയ്ക്ക് പിന്നിലെ ആഴത്തിലുള്ള മുറിവ് കണ്ടെത്തിയിരുന്നു. ഇതോടെയാണ് കൊലപാതകം എന്ന സംശയത്തിലേക്ക് പൊലീസ് എത്തിയത്.

ഗിരീഷ് കൊലപാതകം നടത്തിയത് ജെയ്‌സിയുടെ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിക്കാന്‍ ആയിരുന്നുവെന്ന് പിന്നീട് പൊലീസ് കണ്ടെത്തിയിരുന്നു.പിന്നീട് ഇയാളെ അറസ്റ്റ് ചെയ്ത റിമാന്‍ഡ് ചെയ്യുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *