കോഴിക്കോട്: ബിജെപി നേതൃത്വത്തിനെതിരെ കോഴിക്കോട് നഗരത്തില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ട സംഭവത്തില്‍ കേസെടുത്ത് പൊലീസ്. കലാപാഹ്വാനത്തിനാലാണ് കസബ പൊലീസ് കേസെടുത്തിരിക്കുന്നത്. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി നല്‍കിയ പരാതിയിലാണ് നടപടി. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു.
‘സേവ് ബിജെപി’ എന്ന തലക്കെട്ടോടെയാണ് നഗരത്തില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. ബിജെപിയില്‍ കുറുവാ സംഘമുണ്ടെന്നും പോസ്റ്ററില്‍ ആരോപിച്ചിരുന്നു. വി മുരളീധരന്‍, കെ സുരേന്ദ്രന്‍, പി രഘുനാഥ് എന്നിവരെ കുറുവാ സംഘമെന്നാണ് പോസ്റ്ററില്‍ വിശേഷിപ്പിച്ചിരിക്കുന്നത്. നേതൃത്വത്തെ മാറ്റണമെന്നും ആവശ്യമുന്നയിച്ചിരുന്നു.