ഡെറാഡൂണിൽ നടന്ന 28-ാമത് ദേശീയ വനം കായികമേളയിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ കേരള വനം വകുപ്പ് ടീം അംഗങ്ങളെ ആദരിച്ചു.
പി ടി പി നഗർ അരണ്യം ഹാളിൽ നടന്ന യോഗം വനം വകുപ്പ് മേധാവി രാജേഷ് രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. അഡീ. പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഡോ. പി പുകഴേന്തി അധ്യക്ഷനായി.
ചീഫ് വൈൽഡ്ലൈഫ് വാർഡൻ ഡോ. പ്രമോദ് ജി കൃഷ്ണൻ, അഡീ. പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർമാരായ ഡോ എൽ ചന്ദ്രശേഖർ, അഡീ. പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ, ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ആർ. കമലാഹർ, പെരിയാർ ടൈഗർ റിസർവ് ഫീൽഡ് ഡയറക്ടർ പി പി പ്രമോദ്, ഫോറസ്റ്റ് കൺസർവേറ്റർ കെ എൻ ശ്യാം മോഹൻലാൽ, അസി. ഫോറസ്റ്റ് കൺസർവേറ്റർമാരായ ദീപ കെ എസ്, ശിവപ്രസാദ് ആർ തുടങ്ങിയവർ സംസാരിച്ചു.
