ഇടുക്കി: മിഷൻ ചക്കക്കൊമ്പൻ ദൗത്യത്തിൽ ഉദ്യോഗസ്ഥർ മികച്ച രീതിയിലാണ് കാര്യങ്ങൾ കൈകാര്യം ചെയ്തതെന്ന് വനം വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ. ഉദ്യോഗസ്ഥർ നേരിടുന്ന മാനസിക സമ്മർദം നേരിൽ കണ്ട് മനസ്സിലാക്കിയിരുന്നു. മൂന്നാം ദിവസവും ഫലം കണ്ടില്ലെങ്കിൽ ദൗത്യം താത്ക്കാലികമായി നിർത്തിവെയ്ക്കണമെന്നത് രണ്ടാം ദിനം രാത്രി തന്നെ തീരുമാനിച്ചതാണ്. സെപ്റ്റംബർ മാസത്തിൽ മാത്രം മൂന്നു മരണങ്ങളാണ് സംഭവിച്ചത്. അതാണ്‌ ചക്കകൊമ്പൻ ദൗത്യത്തിലേക്ക് സർക്കാരിനെ നയിച്ചത് മന്ത്രി പറഞ്ഞു.

SOP പ്രകാരമുള്ള നടപടികളുമായിട്ടാണ് മുന്നോട്ടു പോയത്. ദൗത്യം വിജയകരമാകാനുള്ള ഏത് തീരുമാനങ്ങളും അവർക്ക് എടുക്കാനുള്ള അധികാരം നൽകിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് 3 ദിവസം പരിശ്രമിച്ച് ഫലം കാണാതായപ്പോൾ ദൗത്യം നിർത്തിവെക്കണമെന്ന് തീരുമാനിച്ചത്. ദൗത്യത്തിൽ ഏർപ്പെടുന്നവരുടെ മാനസികാവസ്ഥ എല്ലാരും മനസ്സിലാക്കണം. ഇത് ഇന്ത്യ പാകിസ്താൻ യുദ്ധം ഒന്നുമല്ലല്ലോ?നാടിന്റെ നന്മയ്ക്ക് എന്ന് തോന്നുന്ന കാര്യങ്ങളിൽ തീരുമാനമെടുക്കാൻ നിര്ബന്ധിതമാകുക മന്ത്രി പറഞ്ഞു.

മുൻകാലങ്ങളിൽ സമാന സംഭവങ്ങൾ ഉണ്ടായപ്പോൾ അരികൊമ്പനെ പ്രദേശത്തുനിന്ന് പിടിച്ചുമാറ്റുകയാണ് ഉണ്ടായത്. അരികൊമ്പൻ ദൗത്യവും ഇതുപോലെ തന്നെ ആദ്യം തുടങ്ങി പിന്നീട് ഒരു മാസത്തോളം കഴിഞ്ഞാണ് ആരംഭിച്ചത്. എന്നാൽ ഇത്തവണ ചക്കകൊമ്പനെ പിടിച്ചുമാറ്റേണ്ടതില്ല എന്ന് തീരുമാനിക്കുകയായിരുന്നു. പക്ഷെ മുൻകൂട്ടി ആനയുടെ സഞ്ചാരം അറിയാനും അതുവഴി ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകാനും സാധിച്ചിരുന്നു മന്ത്രി ഷിബു ബേബി ജോൺ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *