വെഞ്ഞാറമൂട് പണയത്ത് പുല്ലംപാറയിൽ നിന്ന് കാണാതായ കുട്ടികളെ വീട്ടിൽ നിന്നും നാല് കിലോമീറ്റർ അകലെയുള്ള വനമേഖലയിൽ നിന്ന് കണ്ടെത്തി.11, 13, 14 വയസുള്ള ശ്രീദേവ്, അരുണ്‍, അമ്പാടി എന്നിവരെ തിങ്കളാഴ്ച രാവിലെ 9 മണി മുതലാണ് കണാതായത്.

രാത്രിയോടെ രക്ഷിതാക്കള്‍ വെഞ്ഞാറമൂട് പൊലീസില്‍ പരാതി നല്‍കിയതിനെ തുടർന്ന് അപ്പോൾ തന്നെ പൊലീസ് കുട്ടികള്‍ക്ക് വേണ്ടി തിരച്ചില്‍ ആരംഭിച്ചിരുന്നു. വീട്ടില്‍ നിന്നും പണവും വസ്ത്രങ്ങളും എടുത്തായിരുന്നു കുട്ടികള്‍ വീടുവിട്ടിറങ്ങിയത്.കാണാതായ അരുണും ശ്രീദേവും ബന്ധുക്കളും അമ്പാടി ഇവരുടെ സമീപവാസിയുമാണ്.

വീട്ടിലെ കുടുക്ക പൊട്ടിച്ച് 4000 രൂപയും എടുത്തായിരുന്നു യാത്ര. ഇവരില്‍ ഒരു കുട്ടി ഇതിന് മുമ്പും വീടുവിട്ടിറങ്ങിയിട്ടുണ്ടെന്നും മാതാപിതാക്കള്‍ പരാതിയില്‍ അറിയിച്ചിരുന്നു. കൂടുതല്‍ വിവരങ്ങള്‍ കുട്ടികളില്‍ നിന്ന് ചോദിച്ച് അറിയുമെന്ന് പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *