തിരുവനന്തപുരം വർക്കലയിൽ പതിനേഴ് വയസുകാരിയെ കാമുകന് കഴുത്തറുത്ത് കൊലപ്പെടുത്തി,വടശേരി സംഗീത നിവാസിൽ സംഗീതയാണ് (17) കൊല്ലപ്പെട്ടത്. വീടിന് പുറത്ത് രക്തത്തിൽ കുളിച്ച നിലയിലാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കൊലപാതകവുമായി ബന്ധപ്പെട്ട് സംഗീതയുടെ ആൺ സുഹൃത്ത് പിടിയിലായി.പളളിക്കൽ സ്വദേശി ഗോപുവാണ് പൊലീസ് കസ്റ്റഡിയിലുള്ളത്.കഴിഞ്ഞ ദിവസം രാത്രി രണ്ട് മണിയോടു കൂടിയായിരുന്നു പതിനേഴുകാരിയെ ആൺസുഹൃത്ത് കഴുത്തറുത്ത് കൊലപ്പെടുത്തിയത്. ശ്രീശങ്കര കോളേജിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയാണ് സംഗീത.വീടിന് പുറത്ത് രക്തം വാര്‍ന്ന നിലയിലാണ് സംഗീതയെ കണ്ടെത്തിയത്.
സംഭവ സ്ഥലത്ത് നിന്ന് കൃത്യത്തിന് ഉപയോഗിച്ച് കത്തിയും പ്രതിയുടെ മൊബൈല്‍ഫോണും പോലീസിന് ലഭിച്ചു. ഇതാണ് പ്രതിയിലേക്ക് എത്താന്‍ പോലീസിനെ സഹായിച്ചത്. കതകില്‍ ആരോ നിര്‍ത്താതെ അടിക്കുന്ന ശബ്ദം കേട്ടാണ് ജനല്‍ തുറന്ന് നോക്കിയപ്പോള്‍ രക്തത്തിൽ കുളിച്ച് കിടക്കുന്ന മകളെയാണ് കണ്ടതെന്ന് സംഗീതയുടെ അച്ഛൻ പറഞ്ഞു.’എന്താണ് അറിയാൻ പറ്റാത്ത അവസ്ഥയായിരുന്നു. കതകിൽ പടപടാ ഇടിച്ചുകൊണ്ടിരിക്കുകയായിരുന്നു. പെട്ടെന്ന് ജനൽ തുറന്ന് നോക്കിയപ്പോൾ എന്റെ മോളുടെ കൈയാണ് കണ്ടത്. മിണ്ടാൻ പറ്റിയിരുന്നില്ല. കതക് തുറന്ന് നോക്കിയപ്പോൾ കണ്ടത് ദേഹം മുഴുവൻ ചോരയൊലിപ്പിച്ച് നിൽക്കുന്ന മകളെ. കെട്ടിപ്പിടിച്ച് എന്തുപറ്റി എന്ന് ചോദിക്കുമ്പോൾ, അവൾ പിടക്കുകയായിരുന്നു. എന്റെ മോൾക്ക് ഈ ഗതി വന്നല്ലോ….’ പിതാവ് പൊട്ടിക്കരഞ്ഞു.പെണ്‍ക്കുട്ടിയുടെ സുഹൃത്തായ ഗോപു, അഖിൽ എന്ന പേരിൽ മറ്റൊരു നമ്പറിൽ നിന്ന് പെൺകുട്ടിയുമായി ചാറ്റ് തുടങ്ങി ബന്ധം സ്ഥാപിച്ചത്. അഖിൽ ആവശ്യപ്പെട്ട പ്രകാരമാണ് ഇന്നലെ പെൺകുട്ടി വീടിന് പുറത്തേയ്ക്ക് പോയത്. ഹെൽമെറ്റ് ധരിച്ചാണ് ഗോപു എത്തിയത്. സംശയം തോന്നിയ പെൺകുട്ടി ഹെൽമെറ്റ് മാറ്റാൻ ആവശ്യപ്പെട്ടു. ഇതിനിടയിൽ ഗോപു സംഗീതയെ ആക്രമിക്കുകയായിരുന്നു