പന്തളത്ത് പൊലീസാണെന്ന് പരിചയപ്പെടുത്തി യുവതിയെ കടന്നു പിടിച്ചു. പന്തളം കുളനട മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയ്ക്ക് മുമ്പിലായിരുന്നു സംഭവം. പ്രതിക്കായി സി.സി.ടി.വി. അടക്കമുള്ളവ പോലീസ് പരിശോധിക്കുന്നുണ്ട്.കാക്കി പാന്റ് ധരിച്ചു വന്ന യുവാവ് കടന്നു പിടിക്കുകയായിരുന്നുവെന്നാണ് യുവതിയുടെ പരാതി.വീട്ടിലേക്ക് നടന്നു പോകുമ്പോൾ എതിർദിശയിൽ നിന്നെത്തിയ ആൾ താൻ പോലീസുകാരനാണെന്ന് സ്വയം പരിചയപ്പെടുത്തിക്കൊണ്ട് സൗഹൃദം സ്ഥാപിക്കാൻ ശ്രമിക്കുകയും പിന്നീട് യുവതിയെ കടന്നുപിടിക്കുകയുമായിരുന്നു. തുടർന്ന് യുവതി നേരിട്ട് പോലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *