പാലക്കാട്: കൊഴിഞ്ഞാമ്പാറ നടുപ്പുണിയില്‍ 3 വയസുകാരിയെ പീഡിപ്പിച്ച 77കാരന് കന്തസ്വാമിയെ റിമാന്റ് ചെയ്തു. നാടോടികളായ കല്ലുകൊത്ത് തൊഴിലാളികളുടെ മകളേയാണ് കന്തസ്വാമി കടത്തിണ്ണയില്‍ നിന്ന് എടുത്തുകൊണ്ടുപോയി പീഡിപ്പിച്ചത്. പ്രതിയെ കസ്റ്റഡിയില്‍ ലഭിക്കുന്നതിനായുളള അപേക്ഷ അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിച്ചു.
ഇന്നലെ പുലര്‍ച്ചെയാണ് നാടിനെ നടുക്കിയ കൊടുംക്രൂരത അരങ്ങേറിയത്.മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന കുഞ്ഞിനെ പ്രതി കന്തസ്വാമി എടുത്തുകൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പരാതി.
കഴിഞ്ഞ ദിവസങ്ങളില്‍ പ്രതി കുട്ടിയുടെ രക്ഷിതാക്കളുമായി സൗഹൃദം സ്ഥാപിക്കാന്‍ ശ്രമിച്ചിരുന്നു. കുട്ടിയോട് വാത്സല്യത്തോടെ പെരുമാറിയിരുന്ന അതേ 77കാരനാണ് പുലര്‍ച്ചെ രക്ഷിതാക്കളുടെ കണ്ണ് വെട്ടിച്ച് കുഞ്ഞിനെയുംകൊണ്ട് കടന്നുകളയാന്‍ ശ്രമിച്ചത്. സംഭവത്തില്‍ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയ പൊലീസ് ഇന്നലെ വൈകീട്ടോടെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
