മാധ്യമം ദിനപത്രത്തിൻ്റെ കുന്ദമംഗലത്തെ പ്രാദേശിക ലേഖകൻ ഡാനിഷിന് നേരെ വെള്ളിയാഴ്ച പള്ളിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങും വഴിയാണ് ആക്രമണമുണ്ടായത്. സമീപവാസിയായ സുരേഷ് ബാബുവാണ് ആക്രമിക്കാൻ ശ്രമിച്ചത്. ഇയാളുടെ സ്ഥലത്ത് നിന്ന് റോഡിലേക്ക് മണ്ണിട്ടതുമായി ബന്ധപ്പെട്ട് നൽകിയ വാർത്തയാണ് ആക്രമണത്തിന് കാരണം. സംഭവത്തിൽ കുന്ദമംഗലം പോലീസ് അന്വേഷണം ആരംഭിച്ചു. പ്രതികളെ ഉടൻ പിടികൂടാൻ നടപടി സ്വീകരിക്കണമെന്ന് കുന്ദമംഗലം പ്രസ്സ് ക്ലബ് ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. പ്രസിഡണ്ട് ബഷീർ പുതുക്കുടി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷാജി കാരന്തൂർ, ട്രഷറർ എം. സിബ്ഗത്തുള്ള, ഹബീബ് കാരന്തൂർ, സർവ്വദമനൻ കുന്ദമംഗലം , സുജിത്ത് കളരിക്കണ്ടി, മുസ്തഫ നുസ് രി എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *