കൊല്ലം: മുണ്ടക്കലില്‍ സ്‌കൂട്ടര്‍ ഇടിച്ച് പരിക്കേറ്റ 63കാരി മരിച്ചു. മുണ്ടക്കല്‍ സ്വദേശി സുശീലയാണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ടാണ് സ്‌കൂട്ടര്‍ ഇടിച്ച് സുശീലക്ക് ഗുരുതര പരിക്കേറ്റത്. സുശീലയെ ഇടിച്ചിട്ട ശേഷം സ്‌കൂട്ടര്‍ നിര്‍ത്താതെ പോവുകയായിരുന്നു.
പൊലീസ് അന്വേഷണത്തില്‍ 15കാരനാണ് സ്‌കൂട്ടര്‍ ഓടിച്ചിരുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. മുണ്ടക്കല്‍ സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് വാഹനം. വാഹനത്തിന്‍ ഇന്‍ഷൂറന്‍സില്ലെന്നും പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.