കേരള സംസ്ഥാന നിയമ സേവന അതോറിറ്റിയുടെ മികച്ച നിയമ സേവന അതോറിറ്റി പുരസ്‌കാരം കോഴിക്കോട് ജില്ലാ നിയമ സേവന അതോറിറ്റി സ്വന്തമാക്കി .ഭിന്നശേഷിക്കാർ ,മാനസിക വെല്ലുവിളികൾ നേരിടുന്നവർ , സ്ത്രീകൾ , കുട്ടികൾ ,ആദിവാസി വിഭാഗക്കാർ തുടങ്ങിയ മേഖലയിൽ ചെയ്ത വ്യത്യസ്ത പദ്ധതികൾ മുൻ നിർത്തിയാണ് അവാർഡ്മികച്ച രണ്ടാമത്തെ ജില്ലയായി തിരുവനന്തപുരം, തൃശൂർ ജില്ലകളും മികച്ച മൂന്നാമത്തെ ജില്ലയായി പാലക്കാട് , കോട്ടയം ജില്ലകളെയും തിരഞ്ഞെടുത്തു . മികച്ച പാരാ ലീഗൽ വളണ്ടിയർ ആയി കോട്ടയം ജില്ലയിലെ സോജാ ബീവിയെയും രണ്ടാം സ്ഥാനം റുഖിയ അഷ്‌റഫ് മലപ്പുറവും . മികച്ച പാനൽ അഭിഭാഷകനായി എം എസ് അജിത് , എറണാകുളം തിരഞ്ഞെടുക്കപ്പെട്ടു .
എറണാകുളത്തു വെച്ച് നടന്ന കേരള ഹൈക്കോടതി ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന കേരള സംസ്ഥാന നിയമ സേവന അതോറിറ്റിയുടെ വാർഷിക സമ്മേളനത്തിൽ വെച്ച് ഹൈക്കോടതി ജഡ്‌ജും സംസ്ഥാന നിയമ സേവന അതോറിറ്റി എക്സിക്യൂട്ടീവ് ചെയർമാൻ ജസ്റ്റിസ് കെ .വിനോദ് ചന്ദ്രനിൽ നിന്നും ജില്ലാ നിയമ സേവന അതോറിറ്റിക്കു വേണ്ടി കോഴിക്കോട് താലൂക് ലീഗൽ സർവീസ് കമ്മിറ്റി ചെയർമാനും ജില്ലാ ജഡ്ജുമായ സാലിഹ് കെ .ഇ യും,ജില്ലാ നിയമ സേവന അതോറിറ്റിയുടെ സെക്രെട്ടറിയും സബ് ജഡ്ജുമായ എം .പി ഷൈജൽ എന്നിവർ ഏറ്റുവാങ്ങി. കേരള സംസ്ഥാന നിയമ സേവന അതോറിറ്റിയുടെ മെമ്പർ സെക്രട്ടറിയും ജില്ലാ ജഡ്ജുമായ കെ .ടി നിസാർ അഹമ്മദ് തുങ്ങിയവർ പ്രസംഗിച്ചു

Leave a Reply

Your email address will not be published. Required fields are marked *