തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളിലെ മരുന്ന് ക്ഷാമത്തില്‍ ആരോഗ്യ മന്ത്രി വീണ ജോര്‍ജിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം. ഓര്‍ഡര്‍ ചെയ്ത മരുന്നുകള്‍ 60 ദിവസത്തിനകം എത്തിക്കണമെന്നത് നടപ്പായില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ കുറ്റപ്പെടുത്തി.

സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നില്ല എന്നത് യാഥാര്‍ഥ്യമാണ്. ചോദ്യത്തിന് കൃത്യമായ മറുപടി ആരോഗ്യ മന്ത്രി പറയുന്നില്ലെന്നും സതീശന്‍ ചൂണ്ടിക്കാട്ടി.

81 ശതമാനം ഓര്‍ഡറുകളിലും 60 ദിവസം എന്ന കാലയളവ് നടപ്പാക്കാന്‍ സാധിച്ചിട്ടില്ല. ചില കമ്പനികള്‍ 988 ദിവസം കാലതാമസം വരുത്തിയെന്നാണ് കണ്ടെത്തല്‍. സംവിധാനം പരാജയപ്പെട്ടെന്നാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും സതീശന്‍ പറഞ്ഞു.

സംസ്ഥാനത്ത മരുന്ന് ക്ഷാമമില്ലെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് സഭയില്‍ വ്യക്തമാക്കി. കെ.എം.സി.എല്‍ വഴി മരുന്ന് ലഭ്യമാക്കുന്ന ആശുപത്രികളില്‍ മരുന്നു ലഭ്യത കൂട്ടാനുള്ള കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. ഇക്കാര്യത്തില്‍ പ്രതിപക്ഷത്തിന്റെ അടക്കം നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കുമെന്നും മന്ത്രി വിശദീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *