കാസര്‍കോട് ബദിയടുക്കയില്‍ എലി വിഷം കഴിച്ച് അത്യാസന്ന നിലയില്‍ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന 10ാം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചു. വിദ്യാര്‍ഥിനിയുടെ മൊഴി പ്രകാരം പോക്‌സോ വകുപ്പനുസരിച്ച് കോട്ടക്കുന്ന് സ്വദേശി അന്‍വര്‍(24)നെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തിരുന്നു. യുവാവിന്റെ നിരന്തരമുള്ള ശല്യം സഹിക്ക വയ്യാതെയാണ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തതെന്നാണ് പരാതി.

കഴിഞ്ഞ 23ന് വൈകിട്ടാണ് വിദ്യാര്‍ഥിനിയെ വീട്ടിനകത്ത് വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയത്. ഗുരുതരാവസ്ഥയില്‍ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പെണ്‍കുട്ടി മജിസ്‌ട്രേട്ടിനും പൊലീസിനും മൊഴി നല്‍കിയതോടെയാണ് കേസെടുത്തത്. സാമൂഹിക മാധ്യമം വഴി വിദ്യാര്‍ഥിനിയെ പരിചയപ്പെട്ട അന്‍വറിനെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. തുടര്‍ന്നും ശല്യം ചെയ്യുകയും പിതാവിനെ ഭീഷണിപ്പെടുത്തുകയും ചെയ്തു. അടുപ്പം ഉപേക്ഷിച്ചാല്‍ പിതാവിനെ കൊല്ലുമെന്നായിരുന്നു യുവാവിന്റെ ഭീഷണി. ഒളിവില്‍ പോയ അന്‍വറിനെ ബെംഗളൂരുവില്‍ നിന്നാണ് പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *