
മദ്യലഹരിയിൽ പത്തനംതിട്ട കെഎസ്ആർടിസി ടെർമിനലിന് മുന്നിൽ പ്രധാന റോഡിൽ ഇതരസംസ്ഥാന തൊഴിലാളിയുടെ അഭ്യാസപ്രകടനം. ഒരുവേള വാഹനം തടയുന്ന നിലയിലേയ്ക്കും യുവാവിൻ്റെ പ്രകടനം മാറി. കാറുകാരൻ വാഹനം പുറകോട്ടെടുത്ത് ജീവനും കൊണ്ട് രക്ഷപ്പെടുകയായിരുന്നു. നടുറോഡിലെ പ്രകടനം തുടരവെ യുവാവിൻ്റെ ഇരുവശങ്ങളിൽ കൂടിയും വാഹനങ്ങൾ കടന്ന് പൊയ്ക്കൊണ്ടേ ഇരുന്നു. ഒരുഘട്ടം കഴിഞ്ഞപ്പോൾ യുവാവ് റോഡിൻ്റെ മധ്യത്തിൽ നീണ്ടു നിവർന്ന് കിടന്നു. ഈ ഘട്ടത്തിൽ നാട്ടുകാർ ഇടപെടുകയായിരുന്നു. യുവാവിനെ എല്ലാവരും ചേർന്ന് റോഡരുകിലേക്ക് മാറ്റി കിടത്തുകയായിരുന്നു. ഇതോടെ യുവാവിന്റെ ആക്രോശം നാട്ടുകാർക്ക് നേരെയായി.