
ടി പത്മനാഭൻ തന്റെ കഥകളിലൂടെ പങ്കുവെക്കുന്നത് സാധാരണ മനുഷ്യന്റെ വികാര വിചാരങ്ങളാണെന്ന് സ്പീക്കർ എ എൻ ഷംസീർ.കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് പശ്ചാത്തലമാക്കിയുളള ടി പത്മനാഭൻ്റെ കഥ പ്രകാശനം ചെയ്ത് സംസാരിക്കുകയിരുന്നു അദ്ദേഹം. സിപിഐഎമ്മിനെ പരോക്ഷമായി വിമർശിക്കുന്ന കഥയ്ക്ക് ‘കരുവന്നൂർ’ എന്നാണ് പേരിട്ടിരിക്കുന്നത്. നിക്ഷേപകരെ ജീവനൊടുക്കുന്നതിലേക്ക് നയിക്കുന്ന സഹകരണ ബാങ്ക് എന്നും ജീവനൊടുക്കിയ ഇരകളെ കുറിച്ചും കഥയിൽ പറയുന്നുണ്ട്. മാതൃഭൂമി ബുക്സ് ആണ് ബുക്കിന്റെ പ്രസാധകർ. തൊണ്ണൂറ്റിയാറാം വയസിലും അദ്ദേഹം കഥകളിലൂടെ ഹൈടെക് കാര്യങ്ങൾ പറയുന്നത് തന്നെ വിസ്മയിപ്പിക്കാറുണ്ടെന്നും സ്പീക്കർ കൂട്ടിച്ചേർത്തു.