
നെയ്യാറ്റിന്‍കര ഗോപന്റെ മരണ സര്‍ട്ടിഫിക്കറ്റ് ഇപ്പോള്‍ നല്‍കാനാകില്ലെന്ന് നെയ്യാറ്റിന്‍കര നഗരസഭ. അന്വേഷണം പൂര്‍ത്തിയായ ശേഷം മരണ സര്‍ട്ടിഫിക്കറ്റിന്റെ കാര്യം പരിഗണിക്കാമെന്നാണ് നഗരസഭയുടെ നിലപാട്. പോസ്റ്റുമോര്‍ട്ടത്തിന്റെ ആദ്യ ഘട്ടങ്ങള്‍ കഴിഞ്ഞെങ്കിലും പൂര്‍ണമായ പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട് ഇതുവരെ പുറത്തുവന്നിട്ടില്ല. അതുകൊണ്ട് തന്നെ ഗോപന്റെ മരണ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ഈ സാഹചര്യത്തിലാണ്… സര്‍ട്ടിഫിക്കറ്റ് ഇപ്പോള്‍ നല്‍കാനാകില്ലെന്ന് നിലപാടില്‍ നഗരസഭയെത്തിയിരിക്കുന്നത്.മരണ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് മകന്‍ സമര്‍പ്പിച്ച അപേക്ഷക്കാണ് മറുപടി ലഭിച്ചത്. നെയ്യാറ്റിന്‍കര ഗോപന്റെ രണ്ടാമത്തെ മകന്‍ രാജസേനനായിരുന്നു മരണ സര്‍ട്ടിഫിക്കറ്റിനായി അപേക്ഷിച്ചത്. ഗോപന്റെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പുരോഗമിക്കുന്ന സാഹചര്യത്തിലാണ് നഗരസഭയുടെ തീരുമാനം.