കെഎസ്ഇബിയുടെ കുന്ദമംഗലം സെക്ഷന്‍ ഓഫീസും സബ് ഡിവിഷന്‍ ഓഫീസും മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തനമാരംഭിച്ചു. കുന്ദമംഗലം മിനി സിവില്‍ സ്റ്റേഷന്‍റെ രണ്ടാം നിലയില്‍ അനുവദിച്ച സ്ഥലത്ത് പുതിയ ഓഫീസിന്‍റെ ഉദ്ഘാടനം പി.ടി.എ റഹീം എംഎല്‍എ നിര്‍വ്വഹിച്ചു. കെഎസ്ഇബി എക്സി. എഞ്ചിനീയര്‍ എന്‍എസ് ബിന്ദു അദ്ധ്യക്ഷയായി.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അരിയില്‍ അലവി, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ലിജി പുല്‍ക്കുന്നുമ്മല്‍, ബ്ലോക്ക് മെമ്പര്‍ ബാബു നെല്ലൂളി, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ ഷൈജ വളപ്പില്‍, ബൈജു ചോയിമഠത്തില്‍, പി കൗലത്ത്, നജീബ് പാലക്കല്‍, ഷമീറ അരീപ്പുറം, അസി. എഞ്ചിനീയര്‍ ടി അജിത്, ഒ വേലായുധന്‍ എന്നിവര്‍ സംസാരിച്ചു. കെഎസ്ഇബി അസി. എക്സി. എഞ്ചിനീയര്‍ പ്രസാദ് കുട്ടന്‍ സ്വാഗതവും അസി. എഞ്ചിനീയര്‍ കെ.ടി അജ്മല്‍ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *