സംയുക്ത തൊഴിലാളി യൂണിയനുകളുടെ ദേശീയ പണിമുടക്ക് ഇന്ന് രണ്ടാം ദിനം.പൊതു​ഗതാ​ഗതം സ്തംഭനാവസ്ഥയിലാണ്. തിരുവനന്തപുരത്ത് കടകൾ തുറന്നില്ല. ‌എറണാകുളത്തും കോഴിക്കോടും കടകൾ അടപ്പിച്ചു.രണ്ടാം ദിനത്തില്‍ പലയിടങ്ങളിലും വാഹനങ്ങള്‍ ഓടിത്തുടങ്ങിയിട്ടുണ്ട്.എറണാകുളത്ത് വാഹനങ്ങള്‍ രാവിലെത്തന്നെ ഓടിത്തുടങ്ങിയിട്ടുണ്ട്. ചെറുകിട സ്ഥാപനങ്ങളും കടകളും തുറന്ന് പ്രവര്‍ത്തിക്കുമെന്ന് സംയുക്ത വ്യാപാര വ്യവസായ സംഘടന നേരത്തെ തന്നെ അറിയിച്ചിരുന്നു. ചില ആളുകള്‍ക്ക് മാത്രം സമരത്തില്‍ പരിഗണന ലഭിക്കുന്നു എന്ന ആക്ഷേപങ്ങള്‍ പണിമുടക്കിന്റെ ആദ്യ ദിനത്തില്‍ ഉയര്‍ന്നിരുന്നു.ഡയസ്നോൺ പ്രഖ്യാപനം സർവ്വീസ് സംഘടനകൾ നേരത്തേ തള്ളിയിരുന്നു. അത്യാവശ്യകാര്യങ്ങൾക്കല്ലാതെ അവധിയില്ലെന്നാണ് സർക്കാർ പ്രഖ്യാപനം. ഹൈക്കോടതി നിര്‍ദേശ പ്രകാരമാണ് ഡയസ് നോണ്‍ ബാധമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഡയസ് നോണ്‍ പ്രഖ്യാപനം തള്ളി സമരം തുടരുമെന്നാണ് എൻജിഒ യൂണിയനും അസോസിയേഷനും പ്രഖ്യാപിച്ചത്.

കെഎസ്ആ‌ടിസി ഇന്നും സ‌ർവ്വീസ് നടത്തുന്നില്ല. തിരുവനന്തപുരം ഉള്ളൂരിൽ പൊലീസ് സംരക്ഷണത്തിൽ തുറന്ന പെട്രോൾ പമ്പ് സിഐടിയു അടപ്പിച്ചു. തിരുവനന്തപുരം ലുലുമാളിൽ ജീവനക്കാരെ തടഞ്ഞു. എന്നാൽ കോഴിക്കോട് മിഠായിത്തെരുവിൽ കടകൾ തുറന്നു. കൊച്ചി ലുലുമാളും രാവിലെ തുറന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *