വടക്കുംനാഥ ക്ഷേത്രത്തിലേക്ക് 100 പവന് തൂക്കമുള്ള സ്വര്‍ണ ആനയുംഒരു കോടി രൂപയും കാണിക്കായായി സമര്‍പ്പിച്ച് പ്രവാസി ഭക്തന്. കാണിക്കയായി സമര്‍പ്പിച്ച സ്വര്‍ണ്ണ ആനയെ പ്രതീകാത്മകമായി നടയിരുത്തി. കൊച്ചിന് ദേവസ്വം ബോര്‍ഡിന്റെ പഴയന്നൂര്‍ ശ്രീരാമന് എന്ന ആനയെയാണ് നടയിരുത്തിയത്.വന്യജീവി സംരക്ഷണ നിയമത്തിലെ നിബന്ധനകള്‍ പ്രകാരം ക്ഷേത്രങ്ങളില്‍ ആനകളെ നടയ്ക്കിരുത്താനാകില്ല. ഇതോടെയാണ് ദേവസ്വം ആനയെ പ്രതീകാത്മകമായി നടക്കിരുത്തിയത്. തൃശൂരിലെ ഒരു പ്രവാസി വ്യവസായിയാണ് സമര്‍പ്പണം നടത്തിയത്. എന്നാല്‍ അദ്ദേഹത്തിന് പേരുവെളിപ്പെടുത്താന്‍ ആഗ്രഹമില്ലെന്ന് ദേവസ്വം ഭാരവാഹികള്‍ അറിയിച്ചു. സ്വര്‍ണ ആനയ്ക്ക് 45 ലക്ഷത്തോളം രൂപ വിലമതിക്കും. നടയിരുത്തലിന്റെ ചടങ്ങുകളിലെല്ലാം സ്വര്‍ണ ആനയെയും ഉള്‍പ്പെടുത്തിയിരുന്നു. ക്ഷേത്രത്തിലെ വലിയബലിക്കല്ലിന് സമീപം പ്രത്യേകം സജ്ജമാക്കിയ സ്ഥലത്താണ് നടയിരുത്തല്‍ച്ചടങ്ങ് നടന്നത്
Related Posts
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായിമാറുമെന്ന്
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായി മാറുമെന്നു കാലാവസ്ഥാ മുന്നറിയിപ്പ്. ഡിസംബർ
November 30, 2020
എംകെ രാഘവൻ എം പി യ്ക്ക് കോവിഡ്
എം കെ രാഘവൻ എം പി ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഫേസ്ബുക്കിലൂടെ അദ്ദേഹം തന്നെയാണ്
November 30, 2020
എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. വലിയ
November 30, 2020
ഒ രാജഗോപാലിനെ കമന്റ് ബോക്സിൽ ട്രോളി സന്ദീപാനന്ദഗിരി;
ഒ രാജഗോപാലിനെ ട്രോളി സന്ദീപാനന്ദഗിരി.സംസ്ഥാന സര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കൊണ്ടുവന്ന പ്രമേയത്തെ നിയമസഭയില്‍ എതിർക്കാതിരുന്ന
December 31, 2020
കോവിഡ് വാക്സിൻ വിതരണത്തിനായി കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം സംസ്ഥാനം
കേരളത്തിൽ കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം കൊവിഡ് വാക്സിൻ സംഭരത്തിനുള്ള എല്ലാം സജ്ജം.വിതരണ ശൃഖംലകൾ അടക്കം
December 31, 2020