പണിമുടക്കിനിടെ ദേവികുളം എംഎൽഎ എ രാജയ്ക്ക് പൊലീസ് മര്‍ദ്ദനം.വാഹനങ്ങള്‍ തടയുന്നതിനിടെ പൊലീസുമായുണ്ടായ ഉന്തും തള്ളിനുമിടയിലാണ് എംഎല്‍എയ്ക്ക് മര്‍ദനമേറ്റത്. ഇന്ന് 11 മണിയോടെയാണ് സംഭവമുണ്ടായത്. മൂന്നാര്‍ ടൗണില്‍ പണിമുടക്കുമായി ബന്ധപ്പെട്ട് പ്രതിഷേധ യോഗത്തിനിടെ എ. രാജ എംഎല്‍എ സംസാരിക്കുന്ന സമയം അതുവഴി പോയ വാഹനങ്ങള്‍ സമരാനുകൂലികള്‍ തടയാന്‍ ശ്രമം നടത്തുകയും തുടര്‍ന്ന് പോലീസ് വാഹനം തടയാന്‍ ശ്രമിച്ചവരെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു ഇതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.പ്രവര്‍ത്തകരെ പിന്തിരിപ്പിക്കാന്‍ പോലീസ് ശ്രമിച്ചത് കണ്ട് എ. രാജ പ്രശ്‌നത്തില്‍ ഇടപെടുകയായിരുന്നു.മദ്ദനമേറ്റ എംഎൽഎ എ രാജ, സിപിഐ നേതാവ് ടിഎം മുരുകൻ എന്നിവരെ മൂന്നാർ ടാറ്റാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. സമരക്കാരുടെ മർദനത്തിൽ പരിക്കേറ്റേന്ന് ആരോപിച്ചു മൂന്നാർ എസ്ഐ സാഗറും ആശുപത്രിയിൽ അഡ്മിറ്റ്‌ ആയി

Leave a Reply

Your email address will not be published. Required fields are marked *