എറണാകുളം ജില്ലയിൽ ചൂട് കൂടുന്നു. യുവാവിന് സൂര്യാഘാതമേറ്റു .വടക്കേക്കര പഞ്ചായത്തിൽ പന്ത്രണ്ടാം വാർഡിൽ ജിനീഷിന് വെൽഡിങ് ജോലിക്കിടെ ഉച്ചക്ക് 12 മണിയോടെയാണ് സൂര്യാഘാതമേറ്റത്. ശരീരത്തിന് പുറത്തെ തൊലികൾ പൊള്ളലേറ്റ് കരിഞ്ഞ നിലയിലാണ്. ഉച്ചയ്ക്ക് തുറസായ സ്ഥലങ്ങളിൽ വെയിലത്ത് പണിയെടുക്കുന്നവർ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് നിർദേശം അധികൃതർ നൽകിയിട്ടുണ്ട്.
ഉത്തരേന്ത്യയിലെ ഉഷ്ണ തരംഗമാണ് സംസ്ഥാനത്ത് ചൂട് കൂടാൻ കാരണം.
എന്നാൽ ഇന്ന് കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത ഉണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഈ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ എറണാകുളം, മലപ്പുറം ജില്ലകളിൽ യെല്ലോ അലേർട്ടായിരിക്കും.
തെക്കേ ഇന്ത്യയ്ക്ക് മുകളിലെ ന്യൂനമർദപാത്തിയും കിഴക്ക് പടിഞ്ഞാറൻ കാറ്റുകളുമാണ് മഴയ്ക്ക് കാരണം. അടുത്ത ദിവസങ്ങളിലും മഴ തുടരും.