പ്ലസ് വൺ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്റ് ഇന്ന് പ്രസിദ്ധീകരിക്കും. അഡ്മിഷൻ ഗേറ്റ്വേ വഴി ഫലം പരിശോധിക്കാം. എസ്.എസ്.എൽ.സി പുനർമൂല്യനിർണയത്തിലെ ഫലം ട്രയൽ അലോട്ട്മെന്റിൽ പരിഗണിച്ചിട്ടില്ല. പുനർമൂല്യനിർണയത്തിലെ ഗ്രേഡ് വ്യത്യാസം ജൂൺ അഞ്ചിന് പ്രസിദ്ധീകരിക്കുന്ന ഒന്നാം അലോട്ട്മെന്റിൽ പരിഗണിക്കും. മെയ് 31ന് വൈകിട്ട് അഞ്ച് വരെ ട്രയൽ അലോട്ട്മെന്റ് പരിശോധിക്കാം. തിരുത്തലുകൾ ആവശ്യമെങ്കിൽ Edit Application എന്ന ലിങ്കിലൂടെ ആവശ്യമായ തിരുത്തലുകൾ/ ഉൾപ്പെടുത്തലുകൾ വരുത്തി മെയ് 31ന് വൈകിട്ട് അഞ്ചിനകം ഫൈനൽ കൺഫർമേഷൻ നടത്തണം. ഇതിന് ശേഷം തിരുത്തലുകൾ വരുത്താൻ കഴിയില്ല. ഇതിനുള്ള സഹായം സർക്കാർ, എയ്ഡഡ് ഹൈസ്കൂൾ, ഹയർസെക്കൻഡറികളിലെ ഹെൽപ് ഡെസ്ക്കുകളിൽ ലഭ്യമാണ്. സംസ്ഥാനത്ത് ആകെ പ്ലസ് വണ്‍ പ്രവേശനത്തിനായി അപേക്ഷിച്ചത് 4.65 ലക്ഷം വിദ്യാര്‍ഥികളാണ്. പ്ലസ് വൺ അപേക്ഷകരുടെ എണ്ണത്തില്‍ ഏറ്റവും കൂടുതല്‍ മലപ്പുറത്താണ്.8 2434 വിദ്യാര്‍ഥികളാണ് മലപ്പുറത്ത് ഇക്കുറി അപേക്ഷിച്ചിട്ടുള്ളത്. മുൻവർഷത്തേക്കാൾ 6,600ഓളം അപേക്ഷകർ കൂടുതലാണ്, മലബാറിൽ മാത്രം 5000 അപേക്ഷകൾ വർധിച്ചു. അതുകൊണ്ടു തന്നെ സീറ്റ് പ്രതിസന്ധിയും രൂക്ഷമാകാനാണ് സാധ്യത. കഴിഞ്ഞ വര്‍ഷത്തേത് പോലെ ട്രയല്‍, ഒന്നാം അലോട്മെന്റുകള്‍ക്ക് ശേഷം സ്ഥിതി വിലയിരുത്തി മലബാര്‍ മേഖലകളില്‍ ബാച്ചുകളുടെ എണ്ണം വര്‍ധിപ്പിക്കുമെന്നാണ് സൂചന. അഡ്മിഷൻ ഗേറ്റ്വേ ആയ www.admission.dge.kerala.gov.inലെ ‘Click for Higher Secondary Admission’ എന്ന ലിങ്കിലൂടെ ഹയർസെക്കൻഡറി അഡ്മിഷൻ പോർട്ടലിൽ പ്രവേശിച്ച് Candidate Login-SWS എന്നതിലൂടെ ലോഗിൻ ചെയ്ത് Trial Results എന്ന ലിങ്കിലൂടെ ഫലം പരിശോധിക്കാം. www.admission.dge.kerala.gov.in
Related Posts
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായിമാറുമെന്ന്
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായി മാറുമെന്നു കാലാവസ്ഥാ മുന്നറിയിപ്പ്. ഡിസംബർ
November 30, 2020
എംകെ രാഘവൻ എം പി യ്ക്ക് കോവിഡ്
എം കെ രാഘവൻ എം പി ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഫേസ്ബുക്കിലൂടെ അദ്ദേഹം തന്നെയാണ്
November 30, 2020
എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. വലിയ
November 30, 2020
ഒ രാജഗോപാലിനെ കമന്റ് ബോക്സിൽ ട്രോളി സന്ദീപാനന്ദഗിരി;
ഒ രാജഗോപാലിനെ ട്രോളി സന്ദീപാനന്ദഗിരി.സംസ്ഥാന സര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കൊണ്ടുവന്ന പ്രമേയത്തെ നിയമസഭയില്‍ എതിർക്കാതിരുന്ന
December 31, 2020
കോവിഡ് വാക്സിൻ വിതരണത്തിനായി കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം സംസ്ഥാനം
കേരളത്തിൽ കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം കൊവിഡ് വാക്സിൻ സംഭരത്തിനുള്ള എല്ലാം സജ്ജം.വിതരണ ശൃഖംലകൾ അടക്കം
December 31, 2020