മലപ്പുറം: മലപ്പുറം കൂരിയാട് ദേശീയപാത തകര്‍ന്നതില്‍ വിദഗ്ധ സമിതി കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കി. ഇടിഞ്ഞ ഭാഗത്തെ റോഡ് പൂര്‍ണ്ണമായും പുനര്‍ നിര്‍മ്മിക്കാന്‍ റിപ്പോര്‍ട്ടില്‍ ശിപാര്‍ശ. ഒരു കിലോമീറ്റര്‍ ദൂരം പൂര്‍ണമായും പുനര്‍ നിര്‍മ്മിക്കണമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സ്ഥലത്തെ മണ്ണ് പരിശോധന ഫലപ്രദമായി നടന്നില്ല, ഡിസൈനില്‍ ഉള്‍പ്പെടെ പാളിച്ചയുണ്ടായി എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കരാര്‍ ഏറ്റെടുത്ത നിര്‍മാണ കമ്പനി കെഎന്‍ആര്‍ കണ്‍സ്ട്രക്ഷന്‍സിന് വന്‍ വീഴ്ച സംഭവിച്ചെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. നിര്‍മാണ കമ്പനിയായ കെഎന്‍ആര്‍ കണ്‍സ്ട്രക്ഷനെതിരെ നടപടിയുമായി കേന്ദ്രം രംഗത്ത് വന്നിരുന്നു. കമ്പനിയെയും കണ്‍സള്‍ട്ടന്റായ ഹൈവേ എന്‍ജിനീയറിങ് കമ്പനിയേയും ഡീബാര്‍ ചെയ്തിരുന്നു.

കേരളത്തിലെ ദേശീയപാതാ തകര്‍ച്ചയില്‍ കേന്ദ്രം നിയോഗിച്ച മൂന്നംഗ സമിതിയുടേതാണ് റിപ്പോര്‍ട്ട്. ഐഐടി പ്രൊഫസര്‍ കെ.ആര്‍ റാവുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *