തിരുവനന്തപുരം: വി ഡി സതീശൻ സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനത്തിൽ കേന്ദ്രത്തിനെതിരെ വിമർശനമില്ല. കേന്ദ്രവുമായി ഏറ്റുമുട്ടൽ ഇല്ലാതെ നയപ്രഖ്യാപനം നടന്നത്. കേന്ദ്രത്തിന് എതിരെ പരാമർശമില്ല. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം നീണ്ടത് ഒരു മണിക്കൂർ 13 മിനിറ്റ് ആണ്.
കേന്ദ്ര സർക്കാരുമായുള്ള ക്രിയാത്മക ഇടപെടലിൽ സംസ്ഥാന സർക്കാർ ഉറച്ച് വിശ്വസിക്കുന്നു. കേന്ദ്രത്തിൽ നിന്ന് അവകാശപ്പെട്ട സാമ്പത്തിക വിഹിതവും പരിഗണനയും ഉറപ്പാക്കാനുള്ള ശ്രമം ശക്തിപ്പെടുത്തുമെന്ന് നയപ്രഖ്യാപനത്തിൽ.
