കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ സിപിഐഎമ്മിനെ പ്രതികൂട്ടിലാക്കി ക്വട്ടേഷന്‍ സംഘാംഗത്തിന്റേതെന്ന പേരില്‍ ശബ്ദരേഖ പുറത്ത്. ടിപി ചന്ദ്രേശഖരന്‍ വധികേസില്‍ പ്രതികളായ കൊടി സുനി പിന്നിലുണ്ടെന്നും മുഹമ്മദ് ഷാഫി ഇടപെടുമെന്നും ശബ്ദരേഖയില്‍ പറയുന്നു.പൊട്ടിക്കുന്ന സ്വര്‍ണം മൂന്നായി വീതം വെക്കുമെന്നും അതില്‍ ഒരു വിഭാഗം പാര്‍ട്ടിക്കെന്നും പറയുന്ന ശബ്ദരേഖയാണ് പുറത്തായത് .
പുറത്ത് വരുന്ന ശബ്ദരേഖ ആധികാരികമാണെങ്കില്‍ സ്വര്‍ണക്കടത്ത് കേസിലെ ക്വട്ടേഷന്‍ സംഘത്തിന് പിന്നില്‍ ആരാണെന്നത് വ്യക്തമാണ്.
ശബ്ദരേഖയുടെ ഉള്ളടക്കം
ക്യാരിയര്‍- എയര്‍പോര്‍ട്ടില്‍ നമ്മളെ കൂട്ടാന്‍ വരും. നീ വണ്ടിയില്‍ കയറുകയേ വേണ്ടതുള്ളൂ. ഷാഫിക്കയോ ജിജോ തില്ലങ്കേരിയോ രജീഷ് തില്ലങ്കേരിയോ, ഏതെങ്കിലും രണ്ട് പേര്‍ ഒരുമിച്ചുണ്ടാവും. മറ്റുള്ള കാര്യങ്ങള്‍. മൂന്നില്‍ ഒന്ന് പാര്‍ട്ടിക്കാരെ വെക്കുന്നത് നിന്നെ സുരക്ഷിതമാക്കി വെക്കാന്‍ വേണ്ടിയാണ്. അതില്‍ അന്വേഷണം വരുമ്പോള്‍ ഷാഫിക്കയെകൊണ്ടോ സുനിലേട്ടനെ കൊണ്ടോ വിളിപ്പിക്കും. നമ്മുടെ പിള്ളേരാണ്. പറ്റിപോയിയെന്നൊക്കെ പറയും. വീണ്ടും വരികയാണെങ്കില്‍ അവരെ പോയി കാണും. അതില്‍ ഉള്ളതാണ് മൂന്നിലൊന്ന് കൊടുക്കുന്നത്. ജിജോ തില്ലങ്കേരി ഉള്‍പ്പെടെയുള്ളവര്‍ക്ക് കൊടുക്കുന്നത്.