മഞ്ചേശ്വരത്ത് സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ കെ സുന്ദരയ്ക്ക് ബിജെപി കോഴ നല്കിയ കേസില്‍ സുന്ദരയുടെ രഹസ്യമൊഴി ഇന്ന് അന്വേഷണ സംഘം രേഖപ്പെടുത്തും.ആദ്യം ബദിയടുക്ക പൊലീസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു.
രണ്ടരലക്ഷം രൂപയും 15000 രൂപ വില വരുന്ന ഫോണും നല്‍കിയെന്ന ആരോപണത്തിലാണ് കേസ്.
ക്രൈംബ്രാഞ്ചിലും പൊലീസിലും ഒരേ മൊഴിയായിരുന്നു സുന്ദര നല്‍കിയിരുന്നത്. കെ സുന്ദര അടക്കം അഞ്ചുപേരുടെ രഹസ്യമൊഴി ഇന്നും നാളെയുമായി ഹൊസ്ദുര്‍ഗ് കോടതിയിലാണ് രേഖപ്പെടുത്തുക. ബദിയടുക്ക പൊലീസിലും ക്രൈംബ്രാഞ്ചിലും നല്കിയ മൊഴി കോടതിയിലും ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.