മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവായിന്റെ സഹോദരനടക്കമുള്ളവര്‍ക്ക് സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്ന ആരോപണവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനും പാലക്കാട് എംഎല്‍എയുമായ ഷാഫി പറമ്പില്‍. സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട സിപിഎം ബന്ധത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് ഷാഫി പറമ്പിലിന്റെ പ്രതികരണം.അന്വേഷണം മുന്നോട്ട് പോവുമ്പോള്‍ പല പേരുകളും പറഞ്ഞ് കേള്‍ക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവിന്റെ സഹോദരന്‍ ഉള്‍പ്പെടെയുള്ള ആളുകള്‍ ഇത്തരം സംഘങ്ങളുമായി ബന്ധമുള്ളവരാണെന്ന് പറയുന്നു. ഇതിലേക്ക് കൃത്യമായ അന്വേഷണം പോവേണ്ടതുണ്ട്,’ ഷാഫി പറമ്പില്‍ പറഞ്ഞു
സിപിഐഎം ക്രിമിനല്‍ സംഘങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുകയാണെന്നും ഭരണം ദുരുപയോഗം ചെയ്യുന്നുവെന്നും ഷാഫി കുറ്റപ്പെടുത്തി. പോഷക സംഘടനയായിട്ടാണ് ക്വട്ടേഷന്‍ സംഘങ്ങളെ സിപിഐഎം കാണുന്നതെന്നും അദ്ദേഹം ആരോപിച്ചു.
” ക്വട്ടേഷന്‍ നേതാക്കളായ കൊടി സുനിയും ഷാഫിയുമൊക്കെ സ്വര്‍ണ്ണക്കടത്തിന് പിന്നിലുണ്ടെങ്കില്‍ ഒരന്വേഷണവും ഇനി നടക്കില്ല. കസ്റ്റംസ് അന്വേഷണത്തിന് പുറത്ത് മറ്റ് ഏജന്‍സികളും ്അന്വേഷണം ഏറ്റെടുക്കണം. ക്വട്ടേഷന്‍ സംഘങ്ങളില്‍ നിന്നും ലെവി പിടിക്കുന്ന ഏജന്‍സിയായി സിപിഐഎം മാറി,” ഷാഫി പറമ്പില്‍ പറഞ്ഞു.
കടത്തു സ്വര്‍ണ്ണം പിടിച്ചുപറിക്കുന്നതില്‍ ടിപി കേസ് പ്രതികളുമുണ്ടെന്ന ശബ്ദരേഖ പുറത്തു വന്നിരുന്നു. സ്വര്‍ണ്ണം പിടിച്ചു പറിക്കുന്ന സംഘത്തിന് സംരക്ഷണം കൊടുക്കുന്നത് കൊടി സുനിയും ഷാഫിയുമാണെന്നാണ് ശബ്ദരേഖയില്‍ പറയുന്നത്.
സ്വര്‍ണക്കടത്ത് ക്യാരിയറിനോട് ആസൂത്രകന്‍ സംസാരിക്കുന്നതെന്ന് കരുതുന്ന വാട്സ് ആപ് ഓഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്. പ്രശ്നമുണ്ടായാല്‍ പാര്‍ട്ടിക്കാര്‍ വിളിച്ചു പറയും. നിന്റെ സുരക്ഷയ്്ക്ക് വേണ്ടിയാണ് പാര്‍ട്ടിക്കാരെ വെക്കുന്നത്, എന്നാണ് ശബ്ദരേഖയില്‍ പറയുന്നത്.