സംസ്ഥാനത്ത് നാല് വര്‍ഷ ബിരുദ കോഴ്സുകൾ നടപ്പാക്കുമ്പോൾ അധ്യാപക തസ്തികകൾ അതേപടി നിലനിര്‍ത്തുമെന്ന് സര്‍ക്കാരിന്റെ ഉറപ്പ്. ധനകാര്യ ഉന്നത വിദ്യാഭ്യസ മന്ത്രിമാര്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ആദ്യ ബാച്ച് പൂര്‍ത്തിയാക്കും വരെ നിലവിലെ സ്ഥിതി തുടരാനാണ് തീരുമാനം. നിലവിലെ ഗസ്റ്റ് അധ്യാപക തസ്തികകൾ അടക്കം തുടരാം. നാല് വര്‍ഷ ബിരുദ കോഴ്സുകൾ നടപ്പാക്കുമ്പോൾ ജോലി ഭാരം കുറവ് വന്ന് അധ്യാപക തസ്തിക നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാകുമോ എന്ന ആശങ്ക നിലനിൽക്കെയാണ് മന്ത്രി തല ചര്‍ച്ചയും തുടര്‍ തീരുമാനവും.തസ്തിക സംരക്ഷിക്കും വിധം അധ്യാപകരുടെ ജോലി ഭാരത്തിൽ ക്രമീകരണം വരുത്തും. ഇതിനുള്ള വിശദമായ സര്‍ക്കാര്‍ ഉത്തരവും ഉടനുണ്ടാകും, സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മേഖലയിലെ സുപ്രധാന നാഴികക്കല്ലെന്ന് വിശേഷിപ്പിച്ചാണ് നാലുവർഷ ബിരുദ പ്രോഗ്രാമുകൾ ജൂലൈ ഒന്നിന് തുടങ്ങുന്നത്. ‘വിജ്ഞാനോത്സവമെന്ന പേരിൽ ക്യാമ്പസുകളിൽ ആഘോഷങ്ങൾ നടത്താനും ഉന്നത വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.
Related Posts
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായിമാറുമെന്ന്
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായി മാറുമെന്നു കാലാവസ്ഥാ മുന്നറിയിപ്പ്. ഡിസംബർ
November 30, 2020
എംകെ രാഘവൻ എം പി യ്ക്ക് കോവിഡ്
എം കെ രാഘവൻ എം പി ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഫേസ്ബുക്കിലൂടെ അദ്ദേഹം തന്നെയാണ്
November 30, 2020
എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. വലിയ
November 30, 2020
ഒ രാജഗോപാലിനെ കമന്റ് ബോക്സിൽ ട്രോളി സന്ദീപാനന്ദഗിരി;
ഒ രാജഗോപാലിനെ ട്രോളി സന്ദീപാനന്ദഗിരി.സംസ്ഥാന സര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കൊണ്ടുവന്ന പ്രമേയത്തെ നിയമസഭയില്‍ എതിർക്കാതിരുന്ന
December 31, 2020
കോവിഡ് വാക്സിൻ വിതരണത്തിനായി കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം സംസ്ഥാനം
കേരളത്തിൽ കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം കൊവിഡ് വാക്സിൻ സംഭരത്തിനുള്ള എല്ലാം സജ്ജം.വിതരണ ശൃഖംലകൾ അടക്കം
December 31, 2020
