മന്ത്രി വി ശിവന്‍കുട്ടി ഇന്ന് നിയമസഭയിലെത്തിയില്ല.അനാരോഗ്യത്തെ തുടര്‍ന്നാണ് സഭയില്‍ എത്താതിരുന്നത്. പനിയെ തുടര്‍ന്ന് വി ശിവന്‍കുട്ടിക്ക് സ്പീക്കര്‍ക്ക് അവധി അപേക്ഷ നല്‍കി.മൂന്ന് ദിവസത്തേക്ക് അവധി എടുത്തതായാണ് വിവരം.നിയമസഭ കയ്യാങ്കളിക്കേസില്‍ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ മന്ത്രി ശിവന്‍കുട്ടിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം കടുപ്പിച്ചിരിക്കുകയാണ്. സുപ്രീംകോടതി വിധി നിയമസഭയില്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തരപ്രമേയ നോട്ടീസ് നല്‍കി. കോണ്‍ഗ്രസിലെ പിടി തോമസ് ആണ് നോട്ടീസ് നല്‍കിയത്.

നിയമസഭ കയ്യാങ്കളിക്കേസില്‍ മന്ത്രി ശിവന്‍കുട്ടിയും കെടി ജലീല്‍ എംഎല്‍എയും മുന്‍ മന്ത്രി ഇ പി ജയരാജനും അടക്കം ആറ് ഇടതുനേതാക്കള്‍ വിചാരണ നേരിടണമെന്നാണ് സുപ്രീംകോടതി വിധിച്ചത്

Leave a Reply

Your email address will not be published. Required fields are marked *