സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസിൽ യൂട്യൂബർ സൂരജ് പാലാക്കാരൻ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ കീഴടങ്ങി.സൂരജ് പാലാക്കാരൻ്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. എറണാകുളം ടൗൺ സൗത്ത് പോലീസ് സ്റ്റേഷനിലാണ് കീഴടങ്ങിയത്. തെറ്റ് ചെയ്തിട്ടില്ലെന്നാണ് വിശ്വാസം എന്ന് സൂരജ് പാലാക്കാരൻ പറഞ്ഞു. കോടതിയെ ബഹുമാനിക്കുന്നുവെന്നും സൂരജ് പാലാക്കാരൻ പ്രതികരിച്ചു.യുട്യൂബ് ചാനലിലൂടെ യുവതിയെ മോശമായി ചിത്രീകരിച്ചതിന് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് എറണാകുളം സൗത്ത് പൊലീസ് സൂരജിനെ കേസ് രജിസ്റ്റര്‍ ചെയ്തത്. ഇതിനു പിന്നാലെ ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു.
ക്രൈം നന്ദകുമാറിനെതിരെ പരാതി നൽകിയ അടിമാലി സ്വദേശിനിയായ യുവതിയെ അധിക്ഷേപിച്ച് സംസാരിക്കുകയും ജാതീയമായ പരാമർശം നടത്തുകയും ചെയ്തു എന്ന പരാതിയിലാണ് എറണാകുളം സൗത്ത് പൊലീസ് സൂരജ് പാലാക്കാരനെതിരെ കേസെടുത്തത്. സൂരജിനെതിരെ പട്ടികജാതി പട്ടികവർഗ വകുപ്പുകൾ പ്രകാരം ചുമത്തിയ കേസുകൾ നിലനിൽക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
