ആണ്‍കുട്ടിയെ പ്രസവിക്കാത്തതിന്റെ പേരില്‍ യുവതിയെ ചുട്ടുകൊന്ന കേസിൽ അച്ഛനെ ജീവപര്യന്ത്യം ശിക്ഷിച്ച് കോടതി.ഇയാൾക്കെതിരെ നൽകിയ രണ്ട് പെണ്‍മക്കളുടെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് ബുലന്ദ്ശര്‍ കോടതി ശിക്ഷ വിധിച്ചത്. 48 കാരനായ യു.പി സ്വദേശി മനോജ് ബന്‍സാലി യാണ് പ്രതി.

ഇയാള്‍ക്കെതിരേ പെണ്‍മക്കളായ തന്യ,ലതിക ബന്‍സാല്‍ എന്നീ പെണ്‍കുട്ടികളാണ് കോടതിയില്‍ മൊഴി നല്‍കിയത്. 2016-ജൂണ്‍ 14 ന് ആണ് കേസിനാസ്പദമായ സംഭവം നടന്നത്. ആണ്‍കുട്ടിയെ പ്രസവിച്ചില്ല എന്ന പേരില്‍ രണ്ട് പെണ്‍മക്കളെ മൂറിയിലടച്ച് അച്ഛനും ബന്ധുക്കളും ചേര്‍ന്ന് അമ്മയെ ചുട്ടുകൊല്ലുകയായിരുന്നുവെന്നാണ് ഇവര്‍ കോടതിയില്‍ മൊഴി നല്‍കിയിട്ടുള്ളത്
2000 ല്‍ ആണ് അച്ഛന്‍ മനോജ് ബന്‍സാല്‍ ഇവരുടെ അമ്മ അനു ബന്‍സാലിനെ വിവാഹം കഴിച്ചത്. പിന്നീട് അമ്മ പല തവണ ഗര്‍ഭിണി ആയെങ്കിലും ലിംഗനിര്‍ണയം നടത്തി ആണ്‍കുട്ടിയല്ലാത്തതിനാല്‍ അഞ്ചു തവണ നിര്‍ബന്ധപൂര്‍വം ഗര്‍ഭിഛിദ്രം നടത്തിച്ചു. തങ്ങളുടെ കണ്‍മുന്നിലിട്ടാണ് ചുട്ടുകൊന്നത്.തുടർച്ചയായ പീഢനമായിരുന്നു അവര്‍ നേരിട്ടത്” കുട്ടികൾ കോടതിയിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *