വയനാട്ടിൽ മേപ്പാടി, മുണ്ടക്കൈ മേഖലയിൽ കനത്ത മഴ. മുണ്ടക്കൈയിൽ ജനവാസമില്ലാത്ത മേഖലയിൽ മണ്ണിടിച്ചിലും ഉണ്ടായി.കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ വയനാട് ജില്ലയിലെ മൂന്ന് സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. വെള്ളാർമല വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ, പുത്തുമല യുപി സ്കൂള്‍, മുണ്ടക്കൈ യുപി സ്കൂള്‍ എന്നിവക്കാണ് ഇന്ന് അവധി നല്‍കിയത്. കനത്ത മഴയെ തുടര്‍ന്ന് മണ്ണിടിച്ചില്‍ സാധ്യത നിലനില്‍ക്കുന്നതിനാലും പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടതിനാലുമാണ് ഈ സ്ഥലങ്ങളിലെ സ്കൂളുകള്‍ക്ക് അവധി നല്‍കിയത്.ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും ഉള്‍പ്പെടെ സാധ്യതയുള്ള മലയോര മേഖലയിലെ സ്കൂളുകള്‍ക്കാണ് അവധി നല്‍കിയത്. കഴിഞ്ഞ ദിവസങ്ങളിലെ കനത്ത മഴയില്‍ ജില്ലയിലെ വിവിധയിടങ്ങളില്‍ വെള്ളം കയറിയിരുന്നു. സംസ്ഥാനത്തെ മറ്റെവിടെയും ഇതുവരെ ഇന്ന് സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടില്ല.പുത്തുമല കാശ്മീർ ദ്വീപിലെ ചില കുടുംബങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റി. ഈ സാഹചര്യം കണക്കിലെടുത്താണ് ഈ മേഖലയിലെ സ്കൂളുകള്‍ക്ക് അവധി നല്‍കിയത്.അതേസമയം, വയനാട് ബാണാസുര സാഗർ അണക്കെട്ടില്‍ പ്രഖാപിച്ച ഓറഞ്ച് അലേർട്ട് തുടരുകയാണ്. ജലനിരപ്പ് 772.50 മീറ്റർ ആയതോടെയാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്.ഇന്നലെ കാര്യമായ മഴ പെയ്യാത്തതിനാൽ ജലനിരപ്പ് വലിയതോതിൽ ഉയർന്നിട്ടില്ല. അണക്കെട്ടിലെ അധികജലം ഒഴിക്കിവിടുന്നതിന്‍റെ ഭാഗമായുള്ള രണ്ടാംഘട്ട മുന്നറിയിപ്പ് ആണ് നിലവിൽ നൽകിയിരിക്കുന്നത്. ജലനിരപ്പ് 773.50 മീറ്ററായില്‍ ഷട്ടർ തുറക്കുമെന്ന് വയനാട് ജില്ല കളക്ടർ അറിയിച്ചിട്ടുണ്ട്. അണക്കെട്ടിന്‍റെ സമീപപ്രദേശങ്ങളിൽ ഉള്ളവർ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്.സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് ആണ് കേന്ദ്രകാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട്. അതേസമയം, മറ്റു ജില്ലകളിൽ അലർട്ട് ഇല്ലെങ്കിലും എല്ലായിടത്തും മഴയ്ക്ക് സാധ്യത ഉണ്ടെന്നും മുന്നറിയിപ്പിലുണ്ട്. സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴയ്ക്കും സാധ്യത പ്രവചിക്കുന്നു. സാഹചര്യം പ്രതികൂലമായതിനാൽ കേരള തീരത്ത് മീൻ പിടിക്കാൻ പോകുന്നതിനും വിലക്കേർപ്പെടുത്തി. അടുത്ത അഞ്ചു ദിവസം മിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ മുന്നറിയിപ്പ്. പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ ഇന്ന് രാവിലെ മഴയ്ക്ക് സാധ്യത ഉണ്ടെന്ന് റഡാർ ചിത്രങ്ങൾ സൂചിപ്പിക്കുന്നു.സംസ്ഥാനത്ത് പലയിടത്തും കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ കാറ്റ് വീശിയിരുന്നു. ഇന്നും മണിക്കൂറിൽ നാല്പത് കിലോമീറ്റർ വരെ വേഗതയിൽ കാറ്റിന് സാധ്യതയുണ്ട്. അതേസമയം, വടക്കൻ ജില്ലകളിൽ കഴിഞ്ഞ ദിവസങ്ങളിലെ കാറ്റിലും മഴയിലും കെഎസ്ഇബിക്കുണ്ടായത് കോടികളുടെ നഷ്ടമാണ്. പലയിടത്തും വൈദ്യുതിബന്ധം ഇനിയും പുനഃസ്ഥാപിക്കാനായില്ല.
Related Posts
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായിമാറുമെന്ന്
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായി മാറുമെന്നു കാലാവസ്ഥാ മുന്നറിയിപ്പ്. ഡിസംബർ
November 30, 2020
എംകെ രാഘവൻ എം പി യ്ക്ക് കോവിഡ്
എം കെ രാഘവൻ എം പി ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഫേസ്ബുക്കിലൂടെ അദ്ദേഹം തന്നെയാണ്
November 30, 2020
എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. വലിയ
November 30, 2020
ഒ രാജഗോപാലിനെ കമന്റ് ബോക്സിൽ ട്രോളി സന്ദീപാനന്ദഗിരി;
ഒ രാജഗോപാലിനെ ട്രോളി സന്ദീപാനന്ദഗിരി.സംസ്ഥാന സര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കൊണ്ടുവന്ന പ്രമേയത്തെ നിയമസഭയില്‍ എതിർക്കാതിരുന്ന
December 31, 2020
കോവിഡ് വാക്സിൻ വിതരണത്തിനായി കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം സംസ്ഥാനം
കേരളത്തിൽ കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം കൊവിഡ് വാക്സിൻ സംഭരത്തിനുള്ള എല്ലാം സജ്ജം.വിതരണ ശൃഖംലകൾ അടക്കം
December 31, 2020