പാലിയേക്കര പ്ലാസയിലെ ടോള്‍ നിരക്ക് വര്‍ധിപ്പിച്ചു. കാര്‍, ജീപ്പ് തുടങ്ങിയ വാഹനങ്ങള്‍ക്ക് ഒരു ഭാഗത്തേക്ക് മാത്രം 80 രൂപയാക്കി. നേരത്തെ ഇത് 75 രൂപയായിരുന്നു. ഇരുവശത്തേക്കുമുള്ള നിരക്ക് പത്ത് രൂപ വര്‍ധിപ്പിച്ച് 120 രൂപയാക്കി.
ചരക്ക് വാഹനങ്ങള്‍ക്ക് 140 രൂപയും ബസുകള്‍ക്കും ട്രക്കുകള്‍ക്കും 275 രൂപയുമാണ് നിരക്ക്. സെപ്തംബര്‍ ഒന്ന് മുതല്‍ പുതിയ നിരക്ക് നിലവില്‍ വരും.
