അച്ഛന്‍ ഓട്ടോറിക്ഷ പിറകോട്ട് തിരിക്കുന്നതിനിടയില്‍ വാഹനത്തിനടിയില്‍പ്പെട്ട് രണ്ടര വയസ്സുകാരി മരിച്ചു. ഇടുക്കി വെള്ളിലാംകണ്ടത്താണ് ദാരുണ സംഭവം നടന്നത്. വെള്ളിലാകണ്ടം സ്വദേശികളായ സജേഷ് -ശ്രീക്കുട്ടി ദമ്പതികളുടെ മകള്‍ ഹൃദികയാണ് മരിച്ചത്.

ഇന്ന് രാവിലെയോടെയാണ് സംഭവം. വീടിന്റെ മുറ്റത്ത് വെച്ചാണ് അപകടം നടന്നത്. അപകടം നടന്നയുടന്‍ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുട്ടിയുടെ മൃതദേഹം കട്ടപ്പന താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *