ഇന്ന് സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇതിന്റെ പശ്ചാത്തലത്തില്‍ മൂന്ന് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് ഏര്‍പ്പെടുത്തി. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ എന്നീ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ജില്ലയിലുള്ളവര്‍ പ്രത്യേകം ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

ഇതിന് പുറമേ കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അഞ്ചു ദിവസം മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം.

മുന്നറിയിപ്പില്ലാത്ത കനത്തമഴയുടെ സാഹചര്യത്തില്‍ സംസ്ഥാനത്ത് ദേശീയദുരന്ത നിവാരണസേനയുടെ കൂടുതല്‍ ടീമുകളെ വിന്യസിക്കും. നിലവിലുളള രണ്ട് ടീമുകള്‍ക്ക് പുറമെ അഞ്ച് ടീമുകള്‍ കൂടി നാളെ എത്തും. ഇടുക്കി, പത്തനംതിട്ട, കോട്ടയം, തൃശൂര്‍, മലപ്പുറം, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് ദുരന്തനിവാരണസേനയെ വിന്യസിക്കുക.

Leave a Reply

Your email address will not be published. Required fields are marked *