ജയിലിൽ കഴിയുന്ന മനുഷ്യാവകാശ പ്രവത്തകൻ ഗ്രോ വാസുവിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് കോഴിക്കോട് തിരുവോണ നാളിൽ ഉപവാസ സമരം. ഗ്രോ വാസുവിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഒരു കൂട്ടം മനുഷ്യാവകാശ പ്രവർത്തകരും വിവിധ സംഘടനാ പ്രതിനിധികളുമാണ് കോഴിക്കോട്ട് സമരം നടത്തിയത്. സർക്കാർ കേസ് പിൻവലിക്കണമെന്ന് ആവിശ്യപ്പെട്ട് കൊണ്ട് കഴിഞ്ഞ ദിവസങ്ങളിലായി നടന്ന സമരത്തിന്റെ തുടർച്ചയായാണ് തിരുവോണ നാളിലെ സമരം.വാസുവേട്ടന് ഐക്യദാ‍ഢ്യവുമായാണ് സമരം നടത്തുന്നതെന്ന് ഗ്രോ വാസു ഐക്യദാര്‍ഢ്യ സമിതി നേതാവ് അംബിക പറഞ്ഞു. അടുത്ത മാസം നാലിന് ​ഗ്രോ വാസുവിനെ വീണ്ടും കോടതിയിൽ ഹാജരാക്കും.

Leave a Reply

Your email address will not be published. Required fields are marked *