കാസര്‍കോട്: ദേശീയപാത നിര്‍മ്മാണം നടക്കുന്ന വീരമലക്കുന്നിലും , ബേവിഞ്ച-യിലും യാത്രാ വാഹനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി.മഴ ശക്തമായതിനെ തുടര്‍ന്ന് മണ്ണിടിച്ചില്‍ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് നിയന്ത്രണം. ഹെവി വാഹനങ്ങള്‍ക്കും ,ആംബുലന്‍സിനും വിലക്കില്ല. ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ ഈ വഴി ചെറുവാഹനങ്ങള്‍ക്ക് നിരോധനം തുടരുമെന്ന് കാസര്‍കോട് ജില്ലാ കലക്ടര്‍ അറിയിച്ചു.
അതേസമയം, മണ്ണിടിച്ചിലുണ്ടായ താമരശ്ശേരി ചുരത്തില്‍ ചെറുവാഹനങ്ങള്‍ കടത്തിവിട്ടു തുടങ്ങി. മഴ ഇല്ലാത്ത സമയങ്ങളില്‍ മാത്രമാണ് ചെറുവാഹനങ്ങള്‍ കടത്തിവിടുക. ഭാരമേറിയ വാഹനങ്ങള്‍ അനുവദിക്കില്ല.മഴ ശക്തമായാല്‍ ഗതാഗതം പൂര്‍ണമായും തടയും. ചുരത്തിലെ കല്ലും മണ്ണും പൂര്‍ണമായും നീക്കിയിട്ടുണ്ട്.
