കുന്ദമംഗലം പഞ്ചായത്ത് വനിതാ ലീഗ് കമ്മിറ്റി ഉന്നത വിജയികളെ ആദരിക്കലും ലഹരിക്കെതിരെ അമ്മ സദസ്സും വനിതാ ലീഗ് കുടുംബ സംഗമവും സംഘടിപ്പിച്ചു

പഞ്ചായത്ത് പരിധിയില്‍ പെട്ട എന്‍ട്രന്‍സ് പരീക്ഷയില്‍ ഉന്നത മാര്‍ക്ക് നേടി MBBS നു പ്രവേശനം നേടിയ ആസിഫ് മുഹമ്മദ് കെ, കോഴിക്കോട് NIT യില്‍ പ്രവേശനം നേടിയ ആയിഷ ഫെമിന്‍ യൂ സി, ഹൈര എല്ലാ വിഷയങ്ങളിലും A+നേടിയ നാഫിദത് കെ, ഇര്‍ഫ ഫാത്തിമ എന്നീ കുട്ടികളെ ആദരിച്ചു.

സംസ്ഥാന മുസ്ലിം ലീഗ് പ്രവര്‍ത്തകസമിതി അംഗം ഖാലിദ് കിളിമുണ്ട പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. പുതുതായി സംസ്ഥാന പ്രവര്‍ത്തകസമിതി യിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഖാലിദ് കിളിമുണ്ടയെ പഞ്ചായത്ത് വനിതാ ലീഗ് കമ്മിറ്റി ആദരിച്ചു. ഷമീന വെള്ളക്കാട്ട് അധ്യക്ഷംവഹിച്ചു.

ലഹരി ബോധവല്‍ക്കരണക്ലാസ്സ് എക്‌സ്സൈസ് ഓഫീസര്‍ ഷഫീഖ് അലി നിര്‍വഹിച്ചു. ലഹരി കൊണ്ട് ഇന്നത്തെ തലമുറ നേരിടുന്ന പ്രയാസങ്ങളെ കുറിച് നൂറോളം വരുന്ന കുടുംബങ്ങള്‍ക്കാണ് ക്ലാസ്സ് നല്‍കിയത്. ക്ലാസ്സ് വളരെ അധികം പ്രയോജനപ്പെട്ടതായി അമ്മമാര്‍ അഭിപ്രായം പറഞ്ഞു.

മുസ്ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി അംഗം ജാഫര്‍ സാദിഖ് കുടുംബ സംഗമത്തെ കുറിച്ച് ക്ലാസ്സ് നല്‍കി. പരിപാടിയില്‍ അരിയില്‍ മൊയ്ദീന്‍ ഹാജി, എ പി സഫിയ എന്നിവര്‍ സംസാരിച്ചു. ടി കെ സീനത്ത്, പി കൗലത്ത്, ഷറഫുന്നിസ്സ, ഷമീല്‍, യു സി ബുഷറ, ഷമീറ, ഷഹര്‍ബാനു, പഞ്ചായത്ത് ഭാരവാഹികളായ ആശിഫ, സുബൈദ, ഉമൈറ, ശ്രീബ, സൗദ, മിന്നത്ത്, വാര്‍ഡ് ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു. ഫാത്തിമ ജെസ്ലി സ്വാഗതവും ശംസാദ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *