സ്ത്രീകളെ പൊതുനിരത്തുകളിലും വേദികളിലും പ്രദർശിപ്പിക്കുന്നത് ശരിയല്ലെന്ന സമസ്തയുടെ പ്രസ്താവനയ്ക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഎം നേതാവ് കെ.കെ. ശൈലജ രംഗത്ത്. സ്ത്രീകളെ വീട്ടിനകത്ത് തളച്ചിടുക എന്നത് പഴയകാല ഫ്യൂഡൽ ആചാരക്രമമാണെന്നും, സമസ്തയുടെ ഇത്തരം അഭിപ്രായപ്രകടനങ്ങൾ ഒട്ടും ശരിയല്ലെന്നും അവർ വ്യക്തമാക്കി. ഇന്നത്തെ കേരളത്തിൽ മുസ്ലിം സ്ത്രീകൾ നല്ല വിദ്യാഭ്യാസം നേടിയവരും ജീവിതത്തിന്റെ വിവിധ തുറകളിൽ ഉന്നത നിലവാരം പുലർത്തുന്നവരുമാണെന്നും അവർ ചൂണ്ടിക്കാട്ടി.

എം.എൽ.എമാരും, ജനപ്രതിനിധികളും, ജഡ്ജിമാരും, ഡോക്ടർമാരും, അധ്യാപകരുമായി സ്ത്രീകൾ സമൂഹത്തിൽ തിളങ്ങുന്നുണ്ടെന്നും പൊതുഇടങ്ങളിൽ ഒത്തുചേരുകയും വേദികൾ പങ്കിടുകയും ചെയ്യുന്നത് കൊണ്ട് ഒരു മതാചാരവും ലംഘിക്കപ്പെടുന്നില്ലെന്നും കെ.കെ. ശൈലജ ഓർമ്മിപ്പിച്ചു. ധാരാളം വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുന്ന സമസ്തയിൽ നിന്ന് ഇങ്ങനെയൊരു പരാമർശമുണ്ടായത് ആശങ്കാജനകമാണ് കെ കെ ശൈലജ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *