വ്യാജ അഭിഭാഷക സെസി സേവ്യറിനെതിരെ ആലപ്പുഴ നോർത്ത് പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ആലപ്പുഴ നോര്‍ത്ത് പൊലീസ്. അഭിഭാഷകയായി പ്രവര്‍ത്തിക്കാന്‍ തനിക്ക് മതിയായ യോഗ്യതയുണ്ടെന്ന് വിശ്വാസിപ്പിച്ച് ആലപ്പുഴ കോടതിയില്‍ പ്രവര്‍ത്തിച്ച കേസിലാണ് നടപടി. കേസില്‍ സെസി സേവ്യര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തളളിയിരുന്നു.
സെസിയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. സെസി സേവ്യർ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ എത്രയും വേഗം കീഴടങ്ങണമെന്നും കീഴടങ്ങാൻ വിസമ്മതിച്ചാൽ അറസ്റ്റ് ചെയ്യണമെന്നും കോടതി നിർദ്ദേശിച്ചിരുന്നു. വഞ്ചനാക്കുറ്റം നിലനിൽക്കില്ലെന്ന സെസി സേവ്യറിന്റെ വാദം കോടതി അംഗീകരിച്ചില്ല.
നിയമ ബിരുദമില്ലാതെ അഭിഭാഷകയായി പ്രാക്ടീസ് ചെയ്തു എന്ന് ചൂണ്ടിക്കാട്ടി ആലപ്പുഴ ബാർ അസോസിയേഷൻ സമർപ്പിച്ച പരാതിയിലായിരുന്നു സെസി സേവ്യറിനെതിരെ കേസെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *