തട്ടിപ്പുകാരൻ മോൻസൺ മാവുങ്കലുമായുള്ള ബന്ധത്തിൽ കെപിസിസി അധ്യക്ഷൻ കെ. സുധാകരനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. കെപിസിസി അധ്യക്ഷനും മോൻസണും തമ്മിലുള്ള ബന്ധം അന്വേഷണത്തിലൂടെ പുറത്തുവരണം കെ സുധാകരന് ശാസ്ത്രാവബോധത്തിന്റെ കുറവുണ്ട്. നടന്നത് സൂപ്പർ തട്ടിപ്പെന്നും വിജയരാഘവൻ പറഞ്ഞു.തട്ടിപ്പില്‍ അന്വേഷണം നല്ല നിലയില്‍ പുരോഗമിക്കുകയാണ്. കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെ സംബന്ധിച്ച നല്ല കാര്യമല്ല പുറത്തുവന്നിരിക്കുന്നത്. തട്ടിപ്പുകാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരികയെന്നതാണ് മുഖ്യം. അക്കാര്യത്തില്‍ പൊലീസ് നല്ല രീതിയിലാണ് അന്വേഷണം മുന്നോട്ടുകൊണ്ടുപോകുന്നത്’. എ വിജയരാഘവന് മാധ്യമങ്ങളോട് വ്യക്തമാക്കി.
മിനിമം അറിവുള്ള ആർക്കും മനസിലാകുന്ന തട്ടിപ്പാണ് നടന്നതെന്നും ഇത് മനസിലാക്കാനുള്ള സാമാന്യ വിവേകം രാഷ്ട്രീയ പ്രവർത്തകർക്ക് വേണമെന്നും പന്ന്യന്‍ രവീന്ദ്രന് വിമര്‍ശിച്ചു. ഡോ.മോൻസൻ ത്വക്ക് രോഗ വിദഗ്ധൻ ആണെന്ന് ആര് പറഞ്ഞു. മോൻസണുമായുള്ള അടുപ്പത്തെക്കുറിച്ച് സുധാകരന്റെ ന്യായം സാമാന്യയുക്തിക്ക് ചേരുന്നതല്ല. മോൻസൺ വീഴ്ത്തിയത് വീഴ്ത്താൻ പറ്റിയവരെയാണ്. ആർഭാടത്തിൽ പോയി മയങ്ങരുതെന്നും പന്ന്യന്‍ രവീന്ദ്രന് വിമര്‍ശിച്ചു.
