വാളെടുത്തവരെല്ലാം വെളിച്ചപ്പാടായാല്‍ കോണ്‍ഗ്രസ് കേരളത്തില്‍ സംപൂജ്യമാകുമെന്ന് കെ.മുരളീധരന്‍ എം.പി. സെമി കേഡര്‍ സംവിധാനത്തില്‍ പോയാലേ പാര്‍ട്ടി മെച്ചപ്പെടൂ. പുനഃസംഘടന നീളരുതെന്നും ഇക്കാര്യം താരിഖ് അന്‍വറിനോടു പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.താന്‍ നിര്‍ദേശിക്കുന്നവരില്‍ പ്രവര്‍ത്തിക്കാത്തവരുണ്ടെങ്കില്‍ നിര്‍ദാക്ഷണ്യം തള്ളണമെന്നും മുരളീധരന്‍ വ്യക്തമാക്കി.
അതൃപ്തിയുണ്ടെങ്കില്‍ രാഷ്ട്രീയ കാര്യ സമിതി വിളിക്കണമെന്ന് സുധീരന് ആവശ്യപ്പെടാമായിരുന്നു. വിഎം സുധീരനെ നേരിട്ട് കാണും. പാര്‍ട്ടി ചട്ടക്കൂട് വിട്ട് സുധീരന്‍ പുറത്ത് പോകില്ല. പാര്‍ട്ടിയുടെ നന്മക്ക് വേണ്ടിയേ അദ്ദേഹം ശ്രമിക്കൂവെന്നും മുരളീധരൻ പ്രതികരിച്ചു
