നിപ ഭീതിയിൽ ആശ്വാസം. നിപ ബാധിച്ച് ചികിത്സയിലുള്ള രണ്ട് രോഗികൾ നെഗറ്റീവായി. ഇതോടെ കോഴിക്കോട് ജില്ലയിൽ നിപ ഭീതി ഒഴിയുന്നു . മിംസ് ആശുപത്രിയിൽ ചികിത്സയിലുള്ള രണ്ട് പേരാണ് നെഗറ്റീവായത്.മരിച്ച മുഹമ്മദലിയുടെ മകനും ഭാര്യാ സഹോദരനുമാണ് നെഗറ്റീവായത്.വെൻ്റിലേറ്ററിലായിരുന്ന ഒമ്പതു വയസ്സുകാരനാണ് രണ്ടാഴ്ച്ചത്തെ ചികിത്സയ്ക്കു ശേഷം രോഗത്തെ മറികടന്നത് ഇന്ന് ആശുപത്രി വിടുന്നത്. ഇരുവരും 21 ദിവസം ഹോം ക്വാറന്റൈനിൽ ആയിരിക്കും ഉണ്ടാവുക.
കൂടാതെ നിപ ബാധിച്ച് കോഴിക്കോട് ചികിത്സയിലായിരുന്ന ഒൻപത് വയസുകാരൻ ഉൾപ്പെടെയുള്ള നാല് പേരും രോഗമുക്തി നേടി ഡബിൾ നെഗറ്റീവ് (ഇടവേളയിൽ നടത്തിയ രണ്ട് പരിശോധനകളും നെഗറ്റീവ്) ആയി എന്ന സന്തോഷവാർത്ത അറിയിക്കുന്നു എന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു.
