താമരശ്ശേരി: സ്വന്തം സഹോദരിയെ നിരന്തരം ലൈംഗിക പീഡനത്തിനരയാക്കി സഹോദരൻ. സഹോദരിയെ പീഡിപ്പിച്ച സഹോദരനെ താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. പുതുപ്പാടി സ്വദേശിയായ യുവാവാണ് പ്രായപൂർത്തി ആവാത്ത സഹോദരിയെ വീട്ടിൽവച്ച് നിരന്തരം ലൈംഗിക പീഡനത്തിന് ഇരയാക്കിയത്.
പ്ലസ്ടുവിന് പഠിക്കുന്ന വിദ്യാർത്ഥിനി തന്റെ കൂട്ടുകാരിയോട് വിവരം വെളിപ്പെടുത്തുകയായിരുന്നു. ഇതേ തുടർന്നാണ് പോലീസിൽ പരാതി നൽകിയത്.ശേഷം ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. പോക്സോ നിയമപ്രകാരമാണ് താമരശ്ശേരി പോലീസ് പ്രതിക്കെതിരെ കേസെടുത്തത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.